മാസ് റിയാദ് ‘കാരുണ്യ സ്പർശം 2026’ സഹായധനം മാസ് പ്രസിഡൻറ് യതി മുഹമ്മദ് അലി കൈമാറുന്നു
റിയാദ്: റിയാദ് മുക്കം ഏരിയാ സർവിസ് സൊസൈറ്റി (മാസ് റിയാദ്) സംഘടിപ്പിച്ച ‘കാരുണ്യ സ്പർശം 2026’ പദ്ധതിയുടെ ഭാഗമായി വിവിധ സഹായങ്ങൾ വിതരണം ചെയ്തു. നെല്ലിക്കാപറമ്പിൽ നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. അബ്ദുൽ അക്ബർ സഹായധന വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് യതി മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കവിത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരെയും വിവിധ വാർഡ് അംഗങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. വിവിധ പാലിയേറ്റീവ് യൂനിറ്റുകൾക്കും വ്യക്തികൾക്കുമുള്ള ധനസഹായങ്ങൾ ചടങ്ങിൽ കൈമാറി. കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിനുള്ള സഹായധനം മാസ് വനിതാവേദി പ്രസിഡൻറ് പി.സി. ഫാത്തിമയിൽ നിന്നും ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ നാസർ ഏറ്റുവാങ്ങി.
കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സഹായം യതി മുഹമ്മദ് അലിയിൽ നിന്നും ജനറൽ കൺവീനർ സൈത് ഫസൽ സ്വീകരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാസ് അംഗത്തിെൻറ മകനുള്ള ചികിത്സാ ധനസഹായം രക്ഷാധികാരി ജബ്ബാർ കക്കാടിൽ നിന്നും എ.കെ. ഷമീർ ഏറ്റുവാങ്ങി. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ‘എെൻറ നെല്ലിക്കാപറമ്പ്’ സന്നദ്ധ സേനയ്ക്കുള്ള സഹായം ചീഫ് കോഓഡിനേറ്റർ പി.ടി. മുനീറിന് രക്ഷാധികാരി ഉമർ മുക്കം കൈമാറി.
മാസ് വനിതാ ഭാരവാഹിയും കാരശ്ശേരി പഞ്ചായത്ത് അംഗവുമായ ഹസീന ബഷീർ കുയ്യിൽ, നെല്ലിക്കാപറമ്പ് വാർഡ് മെമ്പർ ബിജീഷ്, മാസ് മുക്കം കോഓഡിനേറ്റർമാരായ കെ.കെ. ജാഫർ, പി.സി. മുഹമ്മദ്, സി.കെ. ഷെരീഫ്, അഹമ്മദ് കുട്ടി, പി.എം. മൻസൂർ എന്നിവർ സംസാരിച്ചു. സലീം മാസ്റ്റർ, ഖാദർ പാറക്കൽ, നജുവാ കൊളകാടൻ, സജ്ന സുബൈർ, നുസ്രത്, ഫാസില, സാബിത കല്ലട എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷാധികാരി ഉമർ മുക്കം സ്വാഗതവും ജബ്ബാർ കക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.