ജിദ്ദ: കൊറോണ രോഗം കണ്ടെത്തുന്നതിനും തടയുന്നതിനും ഉപയോഗിക്കുന്ന മെഡിക്കൽ ഉൽപന്നങ്ങളും ഉപകരണങ്ങളും രാജ്യത്ത് നിന്ന് അമിതമായ അളവിൽ പുറത്തേക്ക് കൊണ്ടുപോകുന്നത് നിയന്ത്രിച്ചു. അത്തരം ഉൽപന്നങ്ങളും ഉപകരണങ്ങളും രാജ്യത്ത് നിന്ന് പുറത്തേക്ക് അമിതമായി കടത്തുന്നത് തടഞ്ഞതായി സൗദി കസ്റ്റംസ് അധികൃതർ അറിയിച്ചു.
രാജ്യത്തെ പൗരന്മാരുടെയും ഇവിടെ തങ്ങുന്ന വിദേശികളുടെയും പരമാവധി സുരക്ഷ കണക്കിലെടുത്താണ് ഇൗ നടപടി. കര, േവ്യാമ, നാവികപ്രവേശന കവാടങ്ങളിലെ മുഴുവൻ കസ്റ്റംസുകൾക്കും ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങൾക്ക് പുറമെ രോഗപ്രതിരോധ വസ്ത്രങ്ങൾ,മെഡിക്കൽ മാസ്ക്കുകൾ, പ്രതിരോധ കണ്ണടകൾ തുടങ്ങിയവ ഇങ്ങനെ അമിതമായ അളവിൽ കടത്തുന്നത് തടഞ്ഞതിലുൾപ്പെടും. വാണിജ്യപരമായ കയറ്റുമതിക്ക് പുറമെയാത്രക്കാരുടെ ബാഗേജുകളിലാക്കി അമിതമായ അളവിൽ പുറത്തേക്ക് കടത്തുന്നതുമാണ് തടയുന്നത്.
എന്നാൽ വ്യക്തിപരമായ ആവശ്യത്തിന് കുറഞ്ഞ അളവിലാണെങ്കിൽ കൊണ്ടുപോകാൻ അനുവദിക്കും. അത് തന്നെ ഒരാൾക്ക് ഉപയോഗിക്കാനുള്ളതിൽ കൂടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഒരു അടിയന്തര സാഹചര്യം വന്നാൽ ഇൗവസ്തുക്കളുടെ ദൗർലഭ്യം അനുഭവപ്പെടാതിരിക്കാനുള്ള മുൻകരുതലായാണ് ഇൗ നിയന്ത്രണമെന്നും സൗദി കസ്റ്റംസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.