റിയാദ്: സൗദിയില്‍ കഴിഞ്ഞ ആറ് മാസത്തിനക നടന്ന മയക്കുമരുന്നുവേട്ടയില്‍ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നും 1628 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കി വ്യക്തമാക്കി. പിടിയിലായവരില്‍ 589 സ്വദേശികളും 1039 പേര്‍ 41 രാജ്യങ്ങളില്‍ നിന്നുളള വിദേശികളുമാണ്. വിദേശികള്‍ ഏതെല്ലാം രാജ്യക്കാരാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. മയക്കുമരുന്ന് കള്ളക്കടത്ത്, വില്‍പന, വിതരണം, വിപണനത്തിന് ധനസഹായം തുടങ്ങി വിവിധ കുറ്റങ്ങളിലാണ് പ്രതികള്‍ പിടിയിലായത്.
മയക്കുമരുന്ന്​ വേട്ടക്കിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് കുറ്റവാളികള്‍ക്ക് ജീവന്‍ നഷ്​ടപ്പെടുകയും 16 സുരക്ഷ ഭടന്മാര്‍ക്കും 14 പ്രതികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 43.8 ദശലക്ഷം സൗദി റിയാലും വന്‍അളവില്‍ മയക്കുമരുന്നും പ്രതികളില്‍ പിടികൂടാനായിട്ടുണ്ട്. 

19.6 കിലോ ഹശീശ്, 13 കിലോ ഹിറോയിന്‍, 219 കിലോ കൊക്കായിന്‍, 23 കിലോ മറ്റ് ഇതര മയക്കുമരുന്നുകള്‍, 21 ദശലക്ഷം കപ്്റ്റഗോണ്‍ ഗുളിഗകള്‍, 14 ലക്ഷം മയക്കുഗുളിഗകള്‍ എന്നിവക്ക് പുറമെ 5468 ആയുധങ്ങളും 14,100 വെടിത്തിരകളും പ്രതികളില്‍ നിന്ന് പികികൂടിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളിലെ കൂടി കസ്​റ്റംസ് വിഭാഗത്തി​​െൻറ സഹകരണത്തോടെയും സൗദി കസ്​റ്റംസ്, ആഭ്യന്തര വിഭാഗത്തി​​െൻറ ജാഗ്രതയോടെയുള്ള നീക്കത്തിലൂടെയുമാണ്​ ഇത്രയധികം കുറ്റവാളികളെ പിടികൂടാനായതെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - marunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.