റിയാദ്: പ്രവാസികൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായിക്കുന്നതിന് വേണ്ടി മാറാക്കര ഗ്ലോബൽ കെ.എം.സി.സി സംഘടിപ്പിക്കുന്ന നോർക്ക കാമ്പയിന് തുടക്കമായി. ‘പ്രവാസിക്കൊരു കൈത്താങ്ങ്’ എന്ന പേരിൽ സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ നടത്തുന്ന കാമ്പയിനിൽ നോർക്ക തിരിച്ചറിയൽ കാർഡ്, പ്രവാസി ക്ഷേമനിധി, പ്രവാസി ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളിൽ അംഗമാവാൻ പ്രവാസികൾക്ക് അവസരം ഉണ്ട്.
അബു തയ്യിൽ (ഖത്തർ), പി.വി. ശരീഫ് (യു.എ.ഇ), സി. ഫൈസൽ (കാടാമ്പുഴ) എന്നിവർ കാമ്പയിൻ കോഓഡിനേറ്റർമാരാണ്. വിവിധ പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരാൻ ആഗ്രഹിക്കുന്നവർ കോഓഡിനേറ്റർമാരുമായി ഉടൻ ബന്ധപ്പെടണമെന്നും പ്രവാസി പെൻഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ മാറാക്കര പഞ്ചായത്തിലെ മുഴുവൻ പ്രവാസികളും മുന്നോട്ട് വരണമെന്നും പ്രസിഡൻറ് ബഷീർ കുഞ്ഞു കാടാമ്പുഴ, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.