പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണേ​ഷ് വ​ടേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

മാ​പ്പി​ള വി​പ്ല​വ ച​രി​ത്രം മാ​യ്ച്ച് ക​ള​യാ​നാ​വാ​ത്ത​ത് –ഗ​ണേ​ഷ് വ​ടേ​രി

ദ​മ്മാം: മാ​പ്പി​ള വി​പ്ല​വ സ​മ​രം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഒ​രേ​ടാ​ണെ​ന്നും ഈ ​ച​രി​ത്രം ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട് കാ​ലാ​തി​വ​ർ​ത്തി​യാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്നും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണേ​ഷ് വ​ടേ​രി. പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി ദ​മ്മാം ഘ​ട​കം സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 'മാ​പ്പി​ള വി​പ്ല​വ​വും വാ​രി​യം കു​ന്ന​നും: മാ​യ്ച്ച് ക​ള​യാ​നാ​വി​ല്ല പോ​രാ​ട്ട വീ​ര്യ​ത്തെ' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. സം​ഘ് പ​രി​വാ​റി​െൻറ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ര​ക്ത​സാ​ക്ഷി നി​ഘ​ണ്ടു​വി​ൽ​നി​ന്ന് വാ​രി​യം കു​ന്ന​ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യ​ട​ക്ക​മു​ള്ള ധീ​ര ര​ക്ത​സാ​ക്ഷി​ക​ളെ നീ​ക്കം ചെ​യ്യു​ന്ന​ത് ച​രി​ത്ര​ത്തോ​ട് ചെ​യ്യു​ന്ന അ​നീ​തി​യും അ​ക്ര​മ​വു​മാ​ണെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ 'പ്ര​വാ​സി' മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഹീം തി​രൂ​ർ​ക്കാ​ട് പ​റ​ഞ്ഞു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് മു​ഹ​മ്മ​ദ് ശാ​ഫി ചാ​വ​ക്കാ​ട് (പി.​സി.​എ​ഫ്), ഹ​മീ​ദ് വ​ട​ക​ര (കെ.​എം.​സി.​സി), അ​ബ്​​ദു​റ​ഹീം വ​ട​ക​ര (ഐ.​സി.​എ​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ലി മു​ഹ​മ്മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഹ്‌​സി​ൻ ആ​റ്റ​ശ്ശേ​രി, ഉ​ബൈ​ദ് വ​ളാ​ഞ്ചേ​രി, അ​മീ​ൻ ചൂ​നൂ​ർ, അ​ർ​ഷ​ദ് വാ​ണി​യ​മ്പ​ലം, അ​ൻ​വ​ർ ഹു​സൈ​ൻ, നാ​സ​ർ ആ​ലു​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Mappila Revolutionary History Erased News - Ganesh Shrine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.