ജിദ്ദ: ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ നിരവധി നോൺ ടീച്ചിങ് സ്റ്റാഫ് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വ്യാഴാഴ്ച ഇന്റർവ്യൂ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ അറിയിച്ചു. ക്ലർക്ക്, ബയോളജി, ഫിസിക്സ് ലാബ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ സയൻസ് ലാബ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്, സ്പോർട്സ് അസിസ്റ്റന്റ്, മെസഞ്ചർ എന്നീ തസ്തികകളിലാണ് ഒഴിവ്.
ഇന്ത്യക്കാർക്ക് മാത്രമാണ് നിയമനം. ക്ലർക്ക് തസ്തികയിലേക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഓഫിസ് അസിസ്റ്റന്റായി ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമുണ്ടാവണം. അറബി ഭാഷ അറിയുന്നവർക്ക് മുൻഗണനയുണ്ട്. എം.എസ് ഓഫിസ് അടക്കമുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധവും ഉണ്ടാവണം.
ബയോളജി, ഫിസിക്സ് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള അപേക്ഷകർ സയൻസ് വിഷയം പഠിച്ചവരാവണം. പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. കമ്പ്യൂട്ടർ സയൻസ് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവർക്കും ലൈബ്രറി അസിസ്റ്റന്റ്, സ്പോർട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഉള്ളവർക്കും മുൻഗണന ലഭിക്കും.
മെസഞ്ചർ തസ്തികക്ക് പ്രത്യേകം യോഗ്യതാ നിബന്ധന ഇല്ലെങ്കിലും എല്ലാ പോസ്റ്റുകൾക്കും ഇന്റർമീഡിയറ്റ് പൂർത്തിയാക്കണമെന്നത് അടിസ്ഥാന നിബന്ധനയാണ്. സൗദിയിൽ അംഗീകൃത തൊഴിൽ വിസയിലുള്ളവർക്ക് അപേക്ഷിക്കാം. എന്നാൽ സന്ദർശക, ഉംറ വിസകളിലുള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല. യോഗ്യരായ ഉദ്യോഗാർഥികൾ താമസരേഖ, പാസ്പോർട്ട്, ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ കോപ്പികളും അസ്സൽ രേഖകളുമായി വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ ജിദ്ദ ഹയ്യ് റിഹാബിലുള്ള സ്കൂൾ ബോയ്സ് സെഷൻ കെട്ടിടത്തിൽ നടക്കുന്ന ഇന്റർവ്യൂവിലേക്ക് നേരിട്ടെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.