ജിദ്ദ: ഗവൺമെൻറ് വകുപ്പുകളിൽ സ്വദേശിവത്കരണ പദ്ധതിയുടെ ഒന്നാംഘട്ട ം ആരംഭിച്ചതായി സിവിൽ സർവീസ് സഹമന്ത്രി അബ്ദുല്ല ബിൻ അലി അൽമലഫി പറഞ്ഞു. ഗവൺമെൻറ് വകുപ്പുകളിലെ പൊതുവായ ജോലികളിൽ നിന്ന് വിദേശികളെ പൂർണമായി ഒഴിവാക്കി സ്വദേശികളെ നിയോഗിക്കുകയാണ് ലക്ഷ്യം. ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് തയാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. എല്ലാ വശങ്ങളും പരിശോധിച്ചും സ്വദേശികൾക്ക് നൽകുന്ന സേവനങ്ങളെ ബാധിക്കാതെയും ഇതു നടപ്പിലാക്കാൻ ഒരോ വകുപ്പിനും ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
2020 ആകുേമ്പാഴേക്കും 28000 തസ്തികകളിൽ സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. ഇതിനായി ഗവൺമെൻറ് വകുപ്പുകളിലെ വിദഗ്ധരുടെ നിരവധി ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗവൺമെൻറ് മേഖലയിൽ വിദേശികൾ ഏറ്റവും കൂടുതലുള്ളത് ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകളിലാണ്. ഇതിനു പല കാരണങ്ങളുമുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ വലിയ വികസനമാണ് ഉണ്ടായത്.
ആവശ്യത്തിന് സ്വദേശികളായ വിദഗ്ധരില്ലാത്തതിനാൽ ഇരു വകുപ്പുകളിലും വിദേശികളുടെ എണ്ണം കൂടി.
അതുകൊണ്ടാണ് സ്വദേശിവത്കരണത്തിനു ഇരു വകുപ്പുകൾക്കും മുൻഗണന നൽകുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥാപനങ്ങളും സൗദി കമീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസും പോലുള്ളവ ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഭാവിയിൽ നല്ല ഫലമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗവൺമെൻറ് മേഖലയിൽ രാജ്യത്ത് നിന്നോ, വിദേശത്തു നിന്നോ കരാറടിസ്ഥാനത്തിൽ വിദേശികളെ ജോലിക്ക് നിയമിക്കുന്നതൊഴിവാക്കി പകരം സ്വദേശികൾക്ക് തൊഴിലവസരമൊരുക്കലാണ് മറ്റൊരു പദ്ധതി. ഇതിനായി കമ്പ്യൂട്ടർ പ്രോഗ്രാം ഒരുക്കി വരികയാണ്. ഉടനെ ഇത് ആരംഭിക്കും. തൊഴിൽ, വിദേശം, പാസ്പോർട്ട് എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും ഇത്.
പൊതു ജോലികൾ സ്വദേശികൾക്ക് അവകാശപ്പെട്ടതാണ്. ജോലിക്ക് നിശ്ചയിച്ച നിബന്ധനകൾ പൂർത്തിയായ സ്വദേശികളുണ്ടെങ്കിൽ വിദേശികളെ പ്രസ്തുത ജോലികളിൽ നിയമിക്കാൻ സാധിക്കില്ലെന്നും സിവിൽ സർവീസ് സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.