സന്ദർശന വിസയിലെത്തിയ മഞ്ചേരി സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം മഞ്ചേരി ആശുപത്രിപ്പടി സ്വദേശിയും ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ താമസക്കാരനുമായ അബൂബക്കർ ഹുസൈൻ (58) റിയാദ് ശുമൈസി ആശുപത്രിയിലാണ്​ മരിച്ചത്​.

സന്ദർശന വിസയിൽ ഒരു മാസം മുമ്പാണ്​ അദ്ദേഹം നാട്ടിൽ നിന്ന്​ വന്നത്​. അതിനിടെ രോഗബാധിതനാവുകയും ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ഹുസൈൻ സാറ്റ്. മാതാവ്: ആമിന. ഭാര്യ: സകീന. മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി. മൃതദേഹം റിയാദിൽ ഖബറടക്കും.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു. 

Tags:    
News Summary - manjeri native on visiting vis died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.