ഒ.ഐ.സി.സി ജിദ്ദയുടെ ആദ്യഘട്ട അംഗത്വ വിതരണോദ്ഘാടനം കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് നിർവഹിക്കുന്നു
ജിദ്ദ: ‘ബേഠീ ബച്ഛാവോ, ബേഠീ പഠാവോ...’ എന്നിങ്ങനെ പുത്രിമാരെ രക്ഷിക്കുമെന്ന് അർഥം വരുന്ന മുദ്രാവാക്യമുയർത്തിയവർ, മണിപ്പൂരിൽ സ്ത്രീകളെ കൂട്ടമായി അപമാനിക്കുന്നവർക്ക് മൗനാനുവാദ സാഹചര്യം ഒരുക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് പറഞ്ഞു. ഒ.ഐ.സി.സി സൗദി വെസ്റ്റേൺ (ജിദ്ദ) റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗത്വ കാർഡുകളുടെ ആദ്യഘട്ട വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്ക് കുടപിടിക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ അംഗത്വ കാർഡ് സീനിയർ നേതാവ് ചെമ്പൻ അബ്ബാസിന് കൈമാറി.
റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും വർധിക്കുമ്പോൾ അവ ചർച്ചയാകാതെയിരിക്കാൻ, ഏക സിവിൽ കോഡ് പോലുള്ള അപ്രധാന വിഷയങ്ങൾ ഉന്നയിച്ച് മാധ്യമ സഹായത്തോടെ ജനങ്ങളിൽ ഭീതി പരത്തുകയാണെന്ന് മുനീർ പറഞ്ഞു. ചെമ്പൻ അബ്ബാസ്, അലി തേക്കുതൊട്, നൗഷാദ് അടൂർ, സി.സി. ഷംസു, അസ്ഹബ് വർക്കല, റോബിൻ കൊല്ലം, അനിൽ കുമാർ പത്തനംതിട്ട, സഹീർ മാഞ്ഞാലി, ഇർഷാദ് ആലപ്പുഴ, ശരീഫ് അറക്കൽ, ഉണ്ണിമേനോൻ പാലക്കാട്, ജനീഷ് കാളികാവ്, ഹുസൈൻ ചുള്ളിയോട്, അനിൽ ബാബു അമ്പലപള്ളി, റഫീഖ് മൂസ ഇരിക്കൂർ, ഷാജി ചുനക്കര (മക്ക), അബ്ദുൽ നാസർ കോഴിത്തോടി, കുഞ്ഞുമുഹമ്മദ് കോടശ്ശേരി, അഷ്റഫ് വടക്കേകാട്, ഷമീർ നദ്വി കുറ്റിച്ചൽ, അയൂബ് പന്തളം, ശാക്കിർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.