റിയാദ്: കാഴ്ചയിൽ വിസ്മയം സൃഷ്ടിക്കുന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ച് ലുലു മാമ്പഴമേള. വെർച്വൽ റിയാലിറ്റിയിലൂടെ മേളയുടെ ഉദ്ഘാടനം അരങ്ങേറിയത് സൗദി അറേബ്യയിലെ വാണിജ്യമേളകളുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
ലുലു ഹൈപർമാർക്കറ്റിെൻറ സൗദി ശാഖകളിലെ മാമ്പഴമേള ബുധനാഴ്ച നിശ്ചയിച്ച സമയത്ത് തന്നെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് അദ്ദേഹത്തിെൻറ ഒാഫിസിലിരുന്നുകൊണ്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ലുലു ശാഖകളിലൊരുക്കിയ മേള നാട മുറിച്ചുതന്നെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. അതിനായി അംബാസഡർ മുന്നിലെ ലാപ്ടോപ്പിൽ ബട്ടണമർത്തി. ഗ്രാഫിക് ആനിമേഷനിലൂടെ വെർച്വൽ കത്രിക അപ്പോൾ തന്നെ മേളയിലെത്തി നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.
അതേസമയം ഒാൺലൈനിൽ ഇരുന്നുകൊണ്ട് സൗദി കാർഷിക മന്ത്രാലയത്തിലെ ജനറൽ മാനേജർ ഇബ്രാഹിം അൽബിദ, ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിന് സാക്ഷികളായി. ‘ലുലു മാംഗോ വേൾഡ് 2020’ എന്ന പേരിലുള്ള മേള ഈ മാസം 23വരെ നീണ്ട് നിൽക്കും. 10 രാജ്യങ്ങളിൽ നിന്ന് 50ഓളം വ്യത്യസ്ത മാമ്പഴയിനങ്ങളാണ് മേളയിലുള്ളത്. സൗദി, ഇന്ത്യ, കെനിയ, താഴ്ലാൻഡ്, പെറു, പാക്കിസ്താൻ, ഈജ്പ്ത്, ബ്രസീൽ, യമൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണ് മാമ്പഴങ്ങൾ എത്തിയിട്ടുള്ളത്.
ദക്ഷിണ സൗദിയിലെ ജീസാൻ ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത മാങ്ങകളും മേളയിൽ അണിനിരന്നു. മാംഗോ ബാസ്കറ്റുകൾക്ക് പുറമെ മാമ്പഴം കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ജാമുകൾ, അച്ചാറുകൾ, പൾപ്സ്, ചട്ട്നി, വിവിധ തരം കേക്കുകൾ എന്നിവയും മേളയിൽ വിൽപനക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.