സൗദി പൂക്കോട്ടൂർ പള്ളിമുക്ക് മഹല്ല് പ്രവാസി കൂട്ടായ്മ ജിദ്ദയിൽ സംഘടിപ്പിച്ച സ്നേഹസദസ്സിൽ പങ്കെടുത്തവർ
ജിദ്ദ: സൗദി പൂക്കോട്ടൂർ പള്ളിമുക്ക് മഹല്ല് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു. വാദി മുറൈഖിലെ റിവേര വില്ലയിൽ നടന്ന ‘സ്നേഹസദസ്സ്’ പ്രവാസികൾക്കിടയിലെ സൗഹൃദം പുതുക്കുന്നതിനും കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിനും വേദിയായി.
മുനീർ കൊടക്കാടൻ സംഗമം ഉദ്ഘാടനം ചെയ്തു. അമീർ അലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പള്ളിമുക്ക് മഹല്ലിന്റെയും പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ കർമപദ്ധതികളെക്കുറിച്ച് കെ.വി. സലാഹ് വിശദീകരിച്ചു. മുഹ്സിൻ സഖാഫി അഞ്ചച്ചവടി ആത്മീയ പ്രഭാഷണം നടത്തി.
പ്രശസ്ത ലൈഫ് കോച്ച് ഷാഫി തുവ്വൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവാസ ജീവിതത്തിലെ മാനസിക സമ്മർദങ്ങളെ അതിജീവിക്കുന്നതിനെക്കുറിച്ചും പോസിറ്റീവ് ചിന്താഗതി വളർത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘നഷീദ്’ സംഗീത പരിപാടിയിൽ ഷഹബാസ് അബ്ദുറസാഖ്, അക്ബർ, ഷരീഫലി, അനീസ്, ഇല്യാസ് എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ പരിപാടിക്ക് മിഴിവേകി. സാബിത് പറമ്പൻ, ഇല്യാസ് മോഴിക്കൽ എന്നിവർ ആശംസകൾ നേർന്നു.
ജാഫർ ഖിറാഅത്ത് നടത്തി. ആഷിഖ് വിളക്കിണി സ്വാഗതവും സമീർ മോഴിക്കൽ നന്ദിയും പറഞ്ഞു. റഫീഖ് കുഞ്ഞമണി, അൻവർ, ഇഹ്സാൻ, അജ്മൽ, സീഷാൻ അലി, സുൽഫിക്കർ, അബ്ദുൽ കരീം കിണറ്റിങ്ങൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.