കോവിഡ് ചികിത്സക്കിടെ തൃശൂർ സ്വദേശി അസീറിൽ മരിച്ചു 

ഖമീസ്‌ മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഖമീസ്‌ മുശൈത്തിനടുത്ത് അസീറിൽ മരിച്ചു. എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അൻവർ (50) ആണ് മരിച്ചത്. അസീറിലെ കിങ്‌ ഖാലിദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയും ചെയ്തത്. 

അബഹ റോഡിൽ മസ്ദർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ അൽ മുഹൈദിബ് കമ്പനിക്ക് കീഴിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ 30  വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. 

പിതാവ്: അഹമ്മു, മാതാവ്: ബീവാത്തു, ഭാര്യ: ലിജി, മക്കൾ: ഇർഫാന  തസ്‌നീം (13) മിൻഹാ തസ്‌നീം (എട്ട്). കിങ് ഖാലിദ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം അസീറിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Man from Thrissure dead during Covid treatment-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.