മക്ക: മലയാളി മക്കയിൽ ഉറക്കത്തിൽ മരിച്ചു. മലപ്പുറം മമ്പാട് നടുവക്കാട് മാളിയേക്കൽ സ്വദേശി നജീബ് എന്ന മാനു (52) ആണ് മരിച്ചത്. 27 വർഷങ്ങളായി മക്ക മസ്ജിദുൽ ഹറാമിന് സമീപം ഐസ്ക്രീം കടയിൽ ജോലി ചെയ്യുകയായിരുന്നു.
കുറച്ച് ദിവസമായി പനിയും രക്തത്തിൽ പഞ്ചസാരയുടെ തോതുയരുകയും ചെയ്തതിനെ തുടർന്ന് താമസ്ഥലത്ത് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു. ഭാര്യ: മുംതാസ്, മക്കൾ: ഇബാദ്, ഇൻഷാദ്, ഇഷാം. പിതാവ്: സീതിക്കോയ, മാതാവ്: നബീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.