റിയാദ്: അസുഖത്തെ തുടർന്ന് മലയാളി അധ്യാപിക റിയാദിൽ മരിച്ചു. എരിത്രിയൻ ഇൻറർനാഷനൽ സ്‌കൂളിൽ അധ്യാപികയായ കണ്ണൂർ മ ാഹി സ്വദേശിനി സഫരിയയാണ് (40) ഞായറാഴ്ച രാവിലെ മരിച്ചത്.
അറബ് നാഷനൽ ബാങ്ക് റിയാദ് ശാഖയിൽ ഉദ്യോഗസ്ഥനായ മാഹി സ്വദേശി ജമാൽ കേച്ചേരിയാണ് ഭർത്താവ്. മൂത്തമകൾ റിയാദിലെ പ്ലസ് ടു പഠനത്തിന് ശേഷം നാട്ടിൽ പ്രവേശന പരീക്ഷ പരിശീലനത്തിലാണ്. രണ്ടാമത്തെ മകൻ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇളയ മകൾക്ക് മൂന്നു വയസാണ് പ്രായം. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.