ദമ്മാം: സൗദിയിലെ ദമ്മാമില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബം അപകടത്തില്‍ പെട്ട് രണ്ടുപേർ മരിച്ചു. കോഴിക്കോട് ഓമശ്ശേരി സ്വദേശി പുത്തൂർ മൂഴിപ്പുറത്ത് ഷംസുദ്ദീെൻറ കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഷംസുദ്ദീെൻറ ഭാര്യ റഹീന(43), സഹോദരി നഫീസ (52) എന്നിവരാണ് മരിച്ചത്. വർഷങ്ങളായി ഷംസുദ്ദീനും കുടുംബവും ദമ്മാമിലുണ്ട്. നാട്ടിൽനിന്ന് സന്ദർശക വിസയിലെത്തിയ സഹോദരി നഫീസയും ഷംസുദ്ദീനും ഭാര്യ റഹീനയും മക്കളായ ഫിദ ഷംസുദ്ദീൻ, ഫുവാദ് ഷംസുദ്ദീൻ, റഹീനയുടെ അയൽവാസിയും ഷംസുദ്ദീെൻറ സ്ഥാപനത്തിലെ ജീവനക്കാരനുമായ അനീസ് എന്നിവരുമൊത്ത് വ്യാഴാഴ്ച വൈകീട്ടാണ് ഉംറക്കായി പുറെപ്പട്ടത്.
നടമ്മൽപൊയിൽ പാലക്കാംതൊടുകയിൽ അബ്ദുൽ വഹാബിെൻറ ഭാര്യയാണ് നഫീസ. പിതാവ്: മൂഴിപ്പുറത്ത് പരേതനായ മൊയ്തീകുട്ടി ഹാജി. മക്കൾ: മുംതാസ്, ഫവാസ് (ദമ്മാം), ഷാനിബ. മരുമക്കൾ: നജീബ് മായനാട്, നൂറുദ്ദീൻ ചമൽ, ജഫ്ന കോവൂർ.ഓമശ്ശേരി പുത്തൂർ മൂഴിപ്പുറത്ത് ശംസുദ്ദീെൻറ ഭാര്യയാണ് റഹീന. മക്കൾ: ഫിറാസ്, ഫിദ, ഫുഹാദ്.
റിയാദിൽനിന്ന് 350 കി.മീറ്റർ അകലെവെച്ചാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം റോഡിനു വശത്തെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പിൻ സീറ്റിലിരുന്ന നഫീസയും റഹീനയും പുറത്തേക്ക് തെറിച്ചുവീണു. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹങ്ങൾ അൽ അസാബ് ജനറൽ ആശുപത്രി മോർച്ചറിയിൽ. ഒന്നര മാസംമുമ്പ് മകൻ ഫവാസിെൻറ അടുത്തേക്ക് സന്ദർശക വിസയിലാണ് നഫീസ ദമ്മാമിൽ വന്നത്. 25ന് തിരിച്ചുപോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് ഖബറടക്കുമെന്നും കെ.എം.സി.സി, ഇസ്ലാഹി സെൻറർ പ്രവർത്തകരുെട നേതൃത്വത്തിൽ രേഖകൾ പൂർത്തിയാക്കുന്നുണ്ടെന്നും ഷംസുദ്ദീെൻറ സഹോദരപുത്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.