Posted On
date_range Updated On
date_range സൗദിയിൽ ടാങ്കര്‍ ലോറി തട്ടി മലയാളി മരിച്ചു
അൽ ഖോബാർ: ടാങ്കര്‍ ലോറി തട്ടി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ കണ്ണൂര്‍ മുണ്ടയാട് സ്വദേശി നന്ദനം വീട്ടില്‍ ഉന്‍മേഷ് ഇടവന്‍ പുലിയചെറിയത്ത് ആണ് (45) മരിച്ചത്.
അൽ ഖോബാറിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അപകടം. എട്ട് മാസം മുമ്പാണ് ഉന്മേഷ് സൗദിയിലെത്തിയത്. വാട്ടര്‍ കമ്പനിയില്‍ വാച്ച്മാനായി ജോലി ചെയ്തു വരുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സംഭവം. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.