കോവിഡ്​ ബാധിച്ച്​ മലയാളി സൗദിയിൽ മരിച്ചു

ബുറൈദ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ മരിച്ചു. ഉനൈസയിൽ പച്ചക്കറി വിതരണ കമ്പനിയിൽ ജോലി ചെയ്​തിരുന്ന മലപ്പുറം ചെമ്മാട് സ്വദേശി കുഞ്ഞിമരക്കാരകത്ത് ഷമീർ (38) ആണ്​ മരിച്ചത്​. 13 വർഷമായി സൗദിയിലുണ്ട്. 

അലിപ്പു - റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഹാഫി, ഹിസു. ദമ്മാമിലുള്ള സഹോദരൻ ഷംസു മരണവിവരം അറിഞ്ഞ്​ ഉനൈസയിൽ എത്തിയിട്ടുണ്ട്. ഖബറടക്ക നടപടികൾ പൂർത്തീകരിക്കാൻ ഉനൈസ കെ.എം.സി.സി നേതൃത്വം  നൽകുന്നു.

Tags:    
News Summary - malayali died in saudi due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.