Posted On
date_range Updated On
date_range മലയാളി നഴ്സ് റിയാദിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ മലയാളി യുവതിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റിയാദ് - ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിൽ നഴ്സായ ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയെയാണ് (33) മരിച്ച നിലയിൽ കണ്ടത്.
പൊലീസെത്തി മൃതദേഹം ശുമൈസി കിങ് സഉൗദ് ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നരവർഷമായി ഈ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്.
മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ കമ്മിറ്റി ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, റാശിദ് ദയ, റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.