ബി.ആർ.സി ഫുട്ബാൾ ടൂർണമെന്റിന്റെ കഴിഞ്ഞയാഴ്ചയിലെ കളികളിൽ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ട്രോഫി കൈമാറുന്നു
ജിദ്ദ: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മയായ ബി.ആർ.സി ജിദ്ദ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ആവേശകരമായ ഫൈനൽ ഘട്ടത്തിലേക്ക്.
നാളെ (വെള്ളി) വൈകീട്ട് ഏഴിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബിഷാരത് നയിക്കുന്ന തെക്കേപ്പുറം കിങ്സ്, ജരീർ നയിക്കുന്ന കേരള ഡയനാമോസിനെ നേരിടും. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ മത്സരങ്ങളിൽ, മലബാർ റോയൽസും കാലിക്കറ്റ് സ്ട്രൈക്കേഴ്സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ, രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തെക്കേപ്പുറം കിങ്സിനെ പരാജയപ്പെടുത്തിയാണ് കേരള ഡയനാമോസ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
നിർണായക മത്സരത്തിൽ സമനില വഴങ്ങിയതോടെ കാലിക്കറ്റ് സ്ട്രൈക്കേഴ്സ് ടൂർണമെന്റിൽ നിന്നും പുറത്തായി. സെമിഫൈനൽ പോരാട്ടങ്ങളിൽ മികവ് പുലർത്തിയ മലബാർ റോയൽസ് ഗോൾകീപ്പർ നിസാർ, കേരള ഡയനാമോസ് താരം അബ്ദുൽഹാദി എന്നിവരെ കളിയിലെ കേമന്മാരായി തെരഞ്ഞെടുത്തു. വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിന് മുന്നോടിയായി സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളുടെ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.