ലെന എൽസാ ബിനു, ആഗ്നൽ വിക്ടോറിയ അലക്സ്, ആര്യൻ അനിൽ, സി. ജോയൽ ടൈറ്റസ്, സ്നേഹ ലിസ സാബു, ദിയ മരിയ ആന്റണി, അതിഥി രമേശ്, ഇവാൻ സുനു, നഥാനിയേൽ ജോസഫ്

മലയാളം മിഷൻ തബൂക്ക് മേഖല വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

തബൂക്ക്: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനാഘോഷത്തിനോട്​ അനുബന്ധിച്ച് മലയാളം മിഷൻ തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്തു. തബൂക്ക് മേഖല കോഒാഡിനേറ്റർ ഉബൈസ് മുസ്തഫ സ്വാഗതം പറഞ്ഞു.

മാത്യു തോമസ് നെല്ലുവേലിൽ, റഹീം ഭരതന്നൂർ, ഫൈസൽ നിലമേൽ, ബിനോൾ ഫിലിപ്, റോജൻ തുരുത്തിയിൽ, അല്ലി രമേശ്, സാജിത ടീച്ചർ, അരുൺ ബാബു തുടങ്ങിയവർ നേതൃത്വം നൽകി. മലയാളം മിഷൻ തബൂക്ക് മേഖല ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ലൈവായി ആയിരുന്നു മത്സരങ്ങൾ. തബൂക്കിലെ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. എഴുത്തുകാരി സുഗുണ സന്തോഷാണ് മത്സരങ്ങളുടെ മൂല്യ നിർണയം നടത്തി വിജയികളെ പ്രഖ്യാപിച്ചത്.

മത്സര വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ക്രമത്തിൽ കവിത: ലെന എൽസാ ബിനു, ആഗ്​നൽ വിക്ടോറിയ അലക്സ്, ആര്യൻ അനിൽ. പ്രസംഗം: സി. ജോയൽ ടൈറ്റസ്, സ്നേഹ ലിസ സാബു, ദിയ മരിയ ആൻറണി. വായന: അതിഥി രമേശ്, ഇവാൻ സുനു, നഥാനിയേൽ ജോസഫ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.