ജിദ്ദ: കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം മലയാളം മിഷൻ പൂക്കാലം വെബ് മാഗസിൻ സംഘടിപ്പിച്ച 'സുഗതാഞ്ജലി' രാജ്യാന്തര കാവ്യാലാപന മത്സരത്തിെൻറ സൗദി ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ റിയാദിൽനിന്നുള്ള അൽന എലിസബത്ത് ജോഷിയും (ഡബ്ല്യു.എം.എഫ് അൽഖർജ് പഠന കേന്ദ്രം) സീനിയർ വിഭാഗത്തിൽ അനാമിക അറക്കലും (കേളി മധുരം മലയാളം പഠനകേന്ദ്രം, റിയാദ്) ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ റിയാദ് നാട്ടുപച്ച പഠനകേന്ദ്രത്തിലെ ഹനാൻ ശിഹാബും ജിസാൻ 'ജല' മാതൃഭാഷാ പഠനകേന്ദ്രത്തിലെ ഖദീജ താഹയും രണ്ടാം സ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ നേഹാ പുഷ്പരാജാണ് (കേളി മധുരം മലയാളം പഠനകേന്ദ്രം, റിയാദ്) രണ്ടാം സ്ഥാനം നേടിയത്.
മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിലുള്ള റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്റാൻ, അബഹ, ജിസാൻ മേഖലകളിലെ പഠനകേന്ദ്രങ്ങളിൽനിന്നുള്ള വിവിധ മേഖല തല മത്സരങ്ങളിൽ വിജയികളായ 26 വിദ്യാർഥികളാണ് സൗദി ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിെൻറ സൗദി ചാപ്റ്റർ തല ഓൺലൈൻ മത്സരം മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. വിദഗ്ധ സമിതി ചെയർമാൻ ഡോ. മുബാറക്ക് സാനി അധ്യക്ഷതവഹിച്ചു. സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് മത്സരപരിപാടികൾ വിശദീകരിച്ചു.
എഴുത്തുകാരൻ പി.ജെ.ജെ ആൻറണി, കവികളായ രാജൻ കൈലാസ്, ഡോ. രാജു വള്ളികുന്നം, അനിൽ നീണ്ടകര, ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം, മാത്യു തോമസ് നെല്ലുവേലിൽ, ഡോ. രമേശ് മൂച്ചിക്കൽ, സീബ കൂവോട്, ജയകുമാർ അന്തിപ്പുഴ എന്നിവർ സംസാരിച്ചു. വിദഗ്ധ സമിതി വൈസ് ചെയർമാൻ ഷാഹിദ ഷാനവാസ് മത്സരപരിപാടികൾ നിയന്ത്രിച്ചു. മലയാളം മിഷൻ മേഖലാ കോഓഡിനേറ്റർമാരായ നൗഷാദ് കോർമത്ത്, രശ്മി രാമചന്ദ്രൻ, റഫീഖ് പത്തനാപുരം, ജിതേഷ് പട്ടുവം, ഉബൈസ് മുസ്തഫ, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മെഹ്റീൻ മുനീർ (റിയാദ് മലർവാടി പഠനകേന്ദ്രം), ജിയാ ബിജു (എെൻറ മലയാളം ദമ്മാം ദല്ല), സൗപർണിക അനിൽ (എെൻറ മലയാളം ജുബൈൽ) എന്നിവരും സീനിയർ വിഭാഗത്തിൽ നയന നാരായണൻ (എെൻറ മലയാളം, അൽഹുഫൂഫ്), ആര്യൻ അനിൽ (തബൂക്ക് ഇന്ത്യൻ സ്കൂൾ പഠനകേന്ദ്രം) ആൻ മേരി ജോൺസൺ (എെൻറ മലയാളം, അൽഖോബാർ) നൈറ ഷഹദാൻ (റിയാദ് മലർവാടി പഠനകേന്ദ്രം) എന്നിവരും മൂന്നും നാലും സ്ഥാനങ്ങൾ നേടി. സൗദി ചാപ്റ്റർ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് മലയാളം മിഷൻ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുകയും രാജ്യാന്തര മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യും.
മറ്റു മത്സര വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും സൗദി ചാപ്റ്റർ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പ്രസിഡൻറ് എം.എം നഈം അറിയിച്ചു. 'സുഗതാഞ്ജലി' കാവ്യാലാപന മത്സരത്തിെൻറ ആഗോളതല മത്സരം മലയാളം മിഷൻ കേന്ദ്ര ഓഫിസിെൻറ നേതൃത്വത്തിൽ ഈ മാസം ആറ്, ഏഴ് തീയതികളിൽ ഓൺലൈനിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.