പ്ര​വാ​സി ഫെ​ൽ​ഫെ​യ​ർ സൗ​ദി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദ​ശ​വാ​ർ​ഷി​ക​ത്തി​ന്റെ ലോ​ഗോ പ്ര​കാ​ശ​ന​ച​ട​ങ്ങി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ സം​സാ​രി​ക്കു​ന്നു 

പ്ര​വാ​സി ഫെ​ൽ​ഫെ​യ​ർ ദ​ശ​വാ​ർ​ഷി​കം; ജി​ദ്ദ​യി​ൽ ലോ​ഗോ പ്ര​കാ​ശ​നം ന​ട​ന്നു

ജി​ദ്ദ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സൗ​ദി ഘ​ട​ക​ത്തി​ന്റെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ലോ​ഗോ പ്ര​കാ​ശ​നം സൗ​ദി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ നി​ർ​വ​ഹി​ച്ചു. ജി​ദ്ദ​യി​ൽ​വെ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി വെ​ൽ​ഫെ​യ​ർ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഉ​മ​റു​ൽ ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​ര​മാ​യി വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് ന​ട​ത്തു​ന്ന വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ റ​ഹീം ഒ​തു​ക്കു​ങ്ങ​ൽ വി​വ​രി​ച്ചു. വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും, ക്ഷേ​മ പ​ദ്ധ​തി​ക​ളും, മെ​ഡി​ക്ക​ൽ കാ​മ്പു​ക​ളും, സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന പ്ര​വാ​സി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങു​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. പ്രൊ​വി​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി യൂ​സു​ഫ് പ​ര​പ്പ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം സി.​എ​ച്ച് ബ​ഷീ​ർ, പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്റ് സു​ഹ്‌​റ ബ​ഷീ​ർ എ​ന്നി​വ​രും പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Logo release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.