ഹ​നീ​ഫ് സ്വാ​ദി​ഖ് ബാ​ഷ

ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഹ​നീ​ഫ്‌ സ്വാ​ദി​ഖ് ബാ​ഷ​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

യാം​ബു: യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ൽ ഏ​പ്രി​ൽ 12 ന് ​നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് തൃ​ശ്ശി​നാ​പ്പ​ള്ളി വോ​രി​യൂ​ർ സ്വ​ദേ​ശി ഹ​നീ​ഫ് സ്വാ​ദി​ഖ് ബാ​ഷ (53) യു​ടെ മു​ത​ദേ​ഹം 26 ദി​വ​സ​ത്തി​നു​ശേ​ഷം ഖ​ബ​റ​ട​ക്കി. വ്യാ​ഴാ​ഴ്ച അ​സ​ർ ന​മ​സ്‌​കാ​ര​ശേ​ഷം ടൗ​ൺ മ​സ്‌​ജി​ദ്‌ ജാ​മി​അഃ ക​ബീ​റി​ൽ ന​ട​ന്ന മ​യ്യി​ത്ത് ന​മ​സ്‌​കാ​ര​ത്തി​ന് ശേ​ഷം ടൗ​ൺ 'ഷാ​ത്തി​അ മ​ഖ്ബ​റ' യി​ൽ ഖ​ബ​റ​ട​ക്കം ചെ​യ്തു. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ ജോ​ലി ചെ​യ്തി​രു​ന്ന ഹ​നീ​ഫ​യെ ഏ​പ്രി​ൽ 12 ന് ​യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ ഭാ​ഗ​ത്തെ ഒ​രു മ​ര​ത്തി​ൽ തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പൊ​തു​വെ മി​ത​ഭാ​ഷി​ണി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ണ്ടാ​യ കാ​ര​ണ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.

അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യ​തി​നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​തി​നാ​ലാ​ണ് ഖ​ബ​റ​ട​ക്കം ചെ​യ്യാ​ൻ ആ​ഴ്ച​ക​ൾ വൈ​കി​യ​തെ​ന്ന് സാ​മൂ​ഹികപ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഫാ​ത്തി​മ ജാ​ൻ ആ​ണ് ഹ​നീ​ഫ് സ്വാ​ദി​ഖ് ബാ​ഷ​യു​ടെ ഭാ​ര്യ. ഇ​രു​പ​ത് വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഫ​യാ​സ്, ഒ​മ്പ​ത് വ​യ​സ്സു​ള്ള മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് രാ​മ​നാ​ട്, റാം ​കൃ​ഷ്ണ ചെ​ന്നൈ, സി.​സി.​എ. ഡ​ബ്ല‍്യൂ അം​ഗ​വും കെ.​എം.​സി.​സി യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മു​സ്ത​ഫ മൊ​റ​യൂ​ർ, കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​സാ​ഖ് ന​മ്പ്രം, ഷ​റ​ഫു പാ​ലീ​രി, ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നി​വ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - body of Tamil Nadu Swadeshi Hanif Swadiq Basha was buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.