അ​ൽ​ഖ​സീ​മി​ൽ മ​ല​യാ​ളം മി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ബു​റൈ​ദ: കേ​ര​ള സാം​സ്കാ​രി​ക കാ​ര്യ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​െൻറ ഖ​സീം മേ​ഖ​ല പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി ഭാ​ഷാ​പ്രേ​മി​ക​ൾ പ​ങ്കെ​ടു​ത്ത ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സി.​സി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ സു​ജ സൂ​സ​ൻ ജോ​ർ​ജ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വെ​റു​മൊ​രു മ​ല​യാ​ള ഭാ​ഷ പ​ഠ​ന​വേ​ദി​യാ​യി ചു​രു​ക്കാ​തെ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളെ സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് മ​ല​യാ​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും സ്വാ​ഭാ​വി​ക മാ​തൃ​ഭാ​ഷ പ​ഠ​ന​രീ​തി​ക​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​നു​ഭ​വ​ങ്ങ​ളെ​യും പ്രാ​യോ​ഗി​ക കാ​ഴ്ച​പ്പാ​ടു​ക​ളേ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഏ​റ്റ​വും ശാ​സ്ത്രീ​യ​മാ​യ പാ​ഠ്യ​രീ​തി​യാ​ണ് മ​ല​യാ​ളം മി​ഷ​ൻ അ​വ​ലം​ബി​ച്ചി​ട്ടു​ള്ള​ത് എ​ന്നും ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ്ര​ഫ. സു​ജ സൂ​സ​ൻ ജോ​ർ​ജ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന മു​ഖ്യ പ്ര​ഭാ​ഷ​ണ​ത്തി​ൽ മ​ല​യാ​ളം മി​ഷ​െൻറ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക രീ​തി സം​ബ​ന്ധി​ച്ച് ര​ജി​സ്ട്രാ​ർ എം. ​സേ​തു​മാ​ധ​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന ഖ​സീം മേ​ഖ​ല​യി​ലെ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​സാ​ഹി​ത്യ പ​രി​പാ​ടി​ക​ൾ ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ഷാ​ജ​ൽ അ​ടി​വാ​രം സ്വ​ന്ത​മാ​യി സം​ഗീ​തം ന​ൽ​കി ചി​ട്ട​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​െൻറ തീം ​സോ​ങ്​ പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കൂ​ടാ​തെ, ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ റം​ഷി പ​ട്ടു​വം, യു​വ ന​ർ​ത്ത​കി​മാ​രാ​യ ആ​ഷ്മി ബ​ക്ക​ർ, ലി​യ തെ​രേ​സ സോ​ണി, ഐ​ശ്വ​ര്യ ര​ഞ്​​ജി​ത്ത് എ​ന്നി​വ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി. ഷീ​ജ ന​സീ​ർ, ബ​ക്ക​ർ കൂ​ട​ര​ഞ്ഞി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

സൗ​ദി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. ന​യീം, താ​ഹ കൊ​ല്ലേ​ത്ത്, ഡോ. ​മു​ബാ​റ​ക് സാ​നി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്​​ദു​ൽ റ​ഹീം ഫാ​റൂ​ഖി, ഉ​ണ്ണി ക​ണി​യാ​പു​രം, ബ​ഷീ​ർ വെ​ള്ളി​ല, പ്ര​മോ​ദ് കു​ര്യ​ൻ, ഡോ. ​ഹ​സീ​ബ്, ഷ​റ​ഫു​ദ്ദീ​ൻ വാ​ണി​യ​മ്പ​ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ ജി​തേ​ഷ് പ​ട്ടു​വം സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​ൻ​ജി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.