മലർവാടി ജിദ്ദ നോർത്ത് സംഘടിപ്പിച്ച ആരോഗ്യ ക്ലാസിൽ ഡോ. ഇന്ദു ചന്ദ്ര സംസാരിക്കുന്നു

മലർവാടി ജിദ്ദ ആരോഗ്യ ക്ലാസ്​ സംഘടിപ്പിച്ചു

ജിദ്ദ: 'കോവിഡ് കാലവും കുട്ടികളുടെ ആരോഗ്യവും' വിഷയത്തിൽ മലർവാടി ജിദ്ദ നോർത്ത് ആരോഗ്യ ക്ലാസ്​ സംഘടിപ്പിച്ചു. ജിദ്ദ നാഷനൽ ആശുപത്രി സീനിയർ ഇ​ േൻറണിസ്​റ്റ്​ ഡോ. ഇന്ദു ചന്ദ്ര വിഷയം അവതരിപ്പിച്ചു.കോവിഡ്കാല ലോക്​ ഡൗണുമായി ബന്ധപ്പെട്ട് വളരെക്കാലമായി കുട്ടികളടക്കമുള്ളവർ അനുഭവിക്കുന്ന ആരോഗ്യവും മാനസികവുമായ പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും ചികിത്സാർഥവും കുട്ടികളുടെ വാക്സിൻ ആവശ്യത്തിനും ആശുപത്രികളിൽ പോകുന്നതിൽ വിമുഖത കാണിക്കുന്നത് വരുത്തുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവർ വിശദമാക്കി.

മലർവാടി ജിദ്ദ നോർത്ത് വനിത വിഭാഗം കോഒാഡിനേറ്റർ സുഹറ ബഷീർ അധ്യക്ഷത വഹിച്ചു.മലർവാടി രക്ഷിതാക്കളുടെ കൂട്ടായ്മയായ 'ഈലാഫ് മലർവാടി കുടുംബം' അംഗങ്ങൾക്കായി നടത്തിയ വാട്‍സ്ആപ്​ പ്രശ്നോത്തരി മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി. സഹ്​ല റഷീദ് സ്വാഗതവും ഷബ്‌ന കാസിം നന്ദിയും പറഞ്ഞു.മുഹ്സിന ഫാസിൽ ഖിറാഅത്ത് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.