ജുബൈൽ മലർവാടി ബാലസംഘം അംഗങ്ങൾ മെന്റർമാരോടൊപ്പം
ജുബൈൽ: മലർവാടി ബാലസംഘം കുരുന്നുകൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പായി നടന്ന ഒത്തുകൂടലിലും കലാപരിപാടികളിലും നിരവധി കുട്ടികൾ പങ്കെടുത്തു. മുഖ്യാതിഥി സുബൈർ നടുത്തൊടിമണ്ണിൽ ‘അവധിക്കാലം എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം’ വിഷയത്തിൽ കുട്ടികളോട് സംവദിച്ചു.
മലർവാടി മെന്റർമാരായ ഷബ്ന ജബീറും ഷനൂബ കരീമും ‘എന്റെ പരിസ്ഥിതി’ തലക്കെട്ടിൽ പ്രശ്നോത്തരി മത്സരവും ശഹ്ന സുധീർ ഡംപ് ഷെറേഡും നടത്തി. തുടർന്ന് മലർവാടി ജുബൈൽ കഴിഞ്ഞ റമദാനിൽ നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടന്നു.
നിയാസ് നാരകത്ത് (കോഓഡിനേറ്റർ), അബ്ദുൽ കരീം ആലുവ, ഷിബിന മക്കാർ കുഞ്ഞ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. നൗറീൻ നസീബ് പ്രാർഥനഗാനവും അബ്ദുല്ല ഹാദി സ്വാഗതവും മുഹമ്മദ് സയാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.