മലർവാടി അംഗത്വ കാമ്പയിൻ സമാപിച്ചു

അൽഖോബാർ: ‘ഒരുമിക്കാം ഒന്നായിരിക്കാൻ’ എന്ന സന്ദേശവുമായി ആരംഭിച്ച മലർവാടി അൽഖോബാർ ഘടകം സംഘടിപ്പിച്ച അംഗത്വ ക ാമ്പയിൻ സമാപിച്ചു. കിഴക്കൻ പ്രവിശ്യ കോഒാഡിനേറ്റർ അക്ബർ വാണിയമ്പലം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പുകളിലായി കളറിങ്​, പെൻസിൽ ഡ്രോയിങ്​, പോസ്​റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടന്നു. കഴിഞ്ഞ സ്കൂൾ അവധിക്കാലത്ത് നാട്ടിൽ പോയവർക്കും പോകാത്തവർക്കും പ്രത്യേകമായി നടത്തിയ അവധിക്കാല പദ്ധതി, റമദാൻ സ്​കോർഷീറ്റ്, ഫാമിലി ട്രീ നിർമാണം എന്നീ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. അക്ബർ വാണിയമ്പലം, തനിമ അൽഖോബാർ പ്രസിഡൻറ്​ റഹ്​മത്തുല്ല ചേളന്നൂർ, സെക്രട്ടറി ആസിഫ് കക്കോടി എന്നിവർ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷജീർ തൂണേരി, ഷഹീൻ, സാജിദ, ഷഹാന, ലുബ്ന, ഹഷ്മിന, ആബിദ, സൽവ, ജുബൈരിയ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Tags:    
News Summary - malarvadi campaign-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.