മുനീർ
മക്ക: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. വേങ്ങര ഊരകം നെല്ലിപ്പറമ്പ് വെങ്കുളം സ്വദേശി കണ്ണൻതൊടി മുനീറാണ് (46) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മക്ക അൽനൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന്റെ മരണം.
ഭാര്യയും കുട്ടികളും സന്ദർശക വിസയിൽ മക്കയിലുണ്ട്. പിതാവ്: ഈസ ഹാജി കണ്ണൻ തൊടി. ഭാര്യ: ജംഷീറ അഞ്ചുകണ്ടൻ, മക്കൾ: ആയിഷ ജന്നത്ത്, ആയിഷ മെഹ്റിൻ, മുഹമ്മദ് സഹദ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിലെ ശരായ മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.