ജുബൈലിൽ 'തരംഗ് മ്യൂസിക് ' സംഗീത ബാൻഡ് ഉദ്ഘാടനം 'ഗൾഫ് മാധ്യമം' ദമ്മാം
ബ്യുറോ ചീഫും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ നിർവഹിക്കുന്നു
ജുബൈൽ: ജുബൈലിലെ മലയാളി സംഗീത പ്രേമികൾക്കായി 'തരംഗ് മ്യൂസിക് ' എന്ന പുതിയ സംഗീത കൂട്ടായ്മ രൂപവൽക്കരിച്ചു. ക്രിസ്മസ് ദിനത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ 'ഗൾഫ് മാധ്യമം' ദമ്മാം ബ്യുറോ ചീഫും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ പുതിയ ബാൻഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ ലഭിക്കുമ്പോൾ മാത്രമാണ് തങ്ങളുടെ പ്രതിഭ മൂർത്തമായ രൂപത്തിൽ സമൂഹത്തിന് മുമ്പിൽ പ്രകടിപ്പിക്കാൻ കഴിയൂ. സംഗീതം ഭാഷകൾക്കും അതിരുകൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന വികാരമാണ്. സംഗീത ലോകത്തു തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ തരംഗ് മ്യൂസിക്കിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സദസ്സിലുള്ളവർ അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരം അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ദേശീയ അഖണ്ഡത വിളിച്ചോതുന്ന 'മിലെ സുർ മേരാ തുമാര' എന്ന ഗാനം 'തരംഗ് മ്യൂസിക്' ബാൻഡിലെ പതിനഞ്ചോളം ഗായകർ ചേർന്ന് ആലപിച്ചു. അലൻ ടോം പാടി ഗിറ്റാറിൽ അവതരിപ്പിച്ച അക്കൗസ്റ്റിക് മ്യൂസിക് ഏറെ ഹൃദ്യമായി.
എൻ.സനിൽ കുമാർ (ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ), ഗുലാം ഫൈസൽ (വേൾഡ് മലയാളി കൗൺസിൽ), നോബി മാത്യു (ഏഷ്യൻ മെഡിക്കൽ സെന്റർ), ശിഹാബ് കായംകുളം (ഒ.ഐ.സി.സി), ഉമേഷ് കളരിക്കൽ (നവോദയ), ശംസുദ്ധീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം (ജുബൈൽ സൗഹൃദ വേദി), ബൈജു അഞ്ചൽ (ജുബൈൽ മലയാളി സമാജം), അശോക് കുമാർ (ട്രിപ), ശിഹാബ് മങ്ങാടൻ (ഗൾഫ് മാധ്യമം) എന്നിവർ ആശംസകൾ നേർന്നു. സൗമ്യ മേനോൻ അവതാരകയായിരുന്നു. രഞ്ജിത്ത് കുമാർ, ഗിരീഷ് കുമാർ, മുബാറക് ഷാജഹാൻ, നിധീഷ് നാരായണൻ, നവീൻ കോതേരി, അരുൺ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അതിഥികളെ തരംഗ് മ്യൂസിക് ബാൻഡിലെ അംഗങ്ങൾ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. രഞ്ജിത് കുമാർ കുമാർ സ്വാഗതവും മുബാറക് ഷാജഹാൻ നന്ദിയും പറഞ്ഞു.
പ്രവാസ ലോകത്തെ കഴിവുള്ള കലാകാരന്മാർക്ക് തങ്ങളുടെ മികവ് പ്രകടിപ്പിക്കാൻ സ്ഥിരം വേദി എന്ന ലക്ഷ്യത്തോടെയാണ് 'തരംഗ് മ്യൂസിക്' പ്രവർത്തനം ആരംഭിക്കുന്നത്. ഗിരീഷ് കുമാർ, ലെനിൻ മാധവ കുറുപ്പ്, രഞ്ജിത് കുമാർ, മുബാറക് ഷാജഹാൻ, നിധീഷ് നാരായണൻ, അരുണ് നായർ, നവീൻ കൊതേരി, ജാക്സൺ ജോസഫ്, അഖിൽ സണ്ണി, കരീം മുവാറ്റുപുഴ, അനില ദീപു, അഞ്ജലി വിജീഷ്, സൗജന്യ ശ്രീകുമാർ, നിഖില ജോസ്, നവ്യ വിനോദ് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ.
ഏഷ്യൻ മെഡിക്കൽ സെന്റർ ആണ് പ്രധാന സ്പോൺസർ. ഇ.ബി.ഡി.എ അൽ ജുബൈൽ കോൺട്രാക്ടിംഗ് കമ്പനി ലിമിറ്റഡ്, നാജ്കോ അറേബ്യ, സ്മാർട്ട് ഇന്റഗ്രേറ്റഡ് ട്രേഡിംഗ്, ജി ടെക് കാലിബ്രേഷൻ ആൻഡ് ഇൻസ്പെക്ഷൻ കമ്പനി, അറ്റ്ലാൽ അറബ് കമ്പനി ലിമിറ്റഡ്, ഏഷ്യ ഇന്നൊവേഷൻ കോൺട്രാക്ടിംഗ് കമ്പനി, കുൽഫി ബ്രോസ്റ്റ്, അൽ നൈവാഹ് സീഫുഡ് റെസ്റ്റോറന്റ്, സദീം ഇൻക്സ് എന്നിവരാണ് മറ്റു സ്പോൺസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.