ദീമാ ഖാലിദിയ കിങ്സ് കപ്പ് 2025 ഇലവൻസ് ടൂർണമെന്റിൽ വിജയിച്ച യൂനി ഗാർബ് ദല്ല എഫ്. സി
ദമ്മാം: രണ്ട് മാസം നീണ്ട ദീമാ ഖാലിദിയ കിങ്സ് കപ്പ് 2025 ഇലവൻസ് ടൂർണമെന്റിന് സമാപനം. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനു കീഴിലുള്ള പത്തൊൻപത് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഖത്തീഫ് അൽ തറാജി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ യൂനി ഗാർബ് ദല്ല എഫ്. സി ജേതാക്കളായി. ഗൾഫ് ഗ്രെയ്സ് എഞ്ചിനിയറിംഗ് ഇ.എം.എഫ് റാക്ക എഫ്സിയെ ടൈ ബ്രേക്കറിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സമാപന ചടങ്ങ് ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. ദീമാ ടിഷ്യൂസ് ഫിനാൻസ് മാനേജർ റാഫി മുഹമ്മദ്, റീം അൽ ഉലാ ബിസിനസ് ഡെവലപ്മെൻ് മാനേജർ ഷബീബ് അബൂബക്കർ,ഗ്ലോബൽ സ്പോർട്സ് കമ്യൂണിറ്റി ജനറൽ മാനേജർ ഇജാസ് അഹമ്മദ്, റഹൂഫ് അരീക്കോട്, സുബൈർ വണ്ടൂർ എന്നിവർ ചേർന്ന് ട്രോഫി വിതരണം ചെയ്തു.
എ.ആർ എഞ്ചിനിയറിംഗ് കമ്പനിയുടെ ബിസിനസ് ഡവലപ്മെൻറ് മാനേജർ ഹാരിസ്, ഗ്ലോബൽ സ്പോഡ്സ് കമ്യൂണിറ്റി മാനേജർ സുഹൈൽ,ജീവകാരുണ്യ പ്രവർത്തകൻ ഷാജി മതിലകം, ടൂർണമെൻറ് കമ്മിറ്റി കൺവീനർ സുബൈർ ചെമ്മാട്, ആബിദ് മങ്കട, സക്കീർ വള്ളക്കടവ്,കാക്കു സേഫ്റ്റി എം ഡി മുബാറക് കാക്കു , കോംബോ കാറ്ററിംഗ് കമ്പനി മാനേജർ മുഹമ്മദ് ദിൽഷാദ്, റാഡിക്സ് ഗ്രൂപ്പ് എം ഡി ഷമീർ കൊടിയത്തൂർ, ഏഷ്യാ ദർബാർ റസ്റ്റോറൻറ് എം ഡി നിയാസ്, ദാർ അസ്സിഹാ മെഡിക്കൽസ് മാനേജർ സുധീർ, മീഡിയേറ്റർ ലൊജിസ്റ്റിക്സ് എം ഡി നാസർ, എ എ കെ കോൺട്രാ കോൺട്രാക്റ്റിംഗ് കമ്പനി മാനേജർ സച്ചിൻ, കെ എം ജി കമ്പനി ജനറൽ മാനേജർ ഹിഫ്സുൽ റഹ്മാൻ, സീ സേഫ്റ്റി കമ്പനി മാനേജർ മുഹമ്മദ് ആരിഫ്,എന്നിവരും ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കമ്മിറ്റി ചെയർമാൻ തോമസ് തൈപ്പറമ്പിൽ അധ്യക്ഷനായിരുന്നു.ടൂർണമെൻറ് കമ്മിറ്റി കോഡിനേറ്റർ റാസിക്ക് വള്ളികുന്ന് സ്വാഗതവും ട്രഷറർ ഫൈസൽ ചെമ്മാട് നന്ദിയും പറഞ്ഞു. ബഷീർ ഒറ്റപ്പാലം, പ്രശാന്ത് അരുമൻ, അഫ്സൽ മിട്ടു , ഷാഹിർ, സക്കരിയാ, ഷഫീക്ക്, ഷാജി, ഉസ്മാൻ, നിസാം, ഷമീർ അൽഹൂത്, സിദ്ധിക്ക് തുടങ്ങിയവർ നേത്രത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.