Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ദമ്മാമില്‍ വാഹനാപകടത്തില്‍ മരിച്ചു
ദമ്മാം: സൗദിയിലെ ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ദമ്മാം സെക്കൻറ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ചാണ് അപകടമുണ്ടായത്. ബഷീര്‍ സംഭവ സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.