Posted On
date_range Updated On
date_range മസ്തിഷ്ക്കാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: മലപ്പുറം എടപ്പറ്റ പുല്ലുപറമ്പ് സ്വദേശി ജോഷി ജോർജ് (38) ജിദ്ദയിൽ നിര്യാതനായി. ജോലിക്കിടെ മസ്തിഷ്ക്കാഘാതം സംഭവിച്ച് കോണിയിൽ നിന്ന് താഴെ വീഴുകയായിരുന്നു. ഒരാഴ്ചയായി ജിദ്ദ കിങ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹിറ സ്ട്രീറ്റിൽ സ്വകാര്യ എയർ കണ്ടീഷൻ കമ്പനിയിലായിരുന്നു ജോലി. ഭാര്യ സിൻസി, മക്കൾ ആൻജിന, റിച്ച, ജുഹാന. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.