മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് സംഘടിപ്പിച്ച ലഹരി, ആത്മസംഘർഷം
വിരുദ്ധ കാമ്പയിൻ പരിപാടിയിൽ നിന്ന്
റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ലഹരി, ആത്മസംഘർഷം കാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് രക്ഷിതാക്കൾ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്കൂൾ സമയത്തിനു ശേഷമുള്ള ബാക്കി സമയങ്ങൾ കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറാൻ കഴിയണമെന്നും എങ്കിൽ മാത്രമേ കുട്ടികളിൽ പെട്ടെന്നുണ്ടാവുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിയുടെ ഉപയോഗവും വിദ്യാലയ പരിസരങ്ങളിലെ ഇത്തരം ലഹരിപദാർഥങ്ങളുടെ ലഭ്യതയും ഗണ്യമായി വർധിക്കുന്നതിൽ ആശങ്കയുണ്ടെന്നും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഇതിനെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ക്യാമ്പിെൻറ ഭാഗമായി നടന്ന ഒന്നാം സെഷനിൽ ‘ലഹരിയും ജീവിതവും’ എന്ന വിഷയത്തിൽ സഹൽ ഹാദി ക്ലാസ് എടുത്തു. രണ്ടാം സെഷനിൽ ‘പ്രവാസിയും ആത്മസംഘർഷവും’ എന്ന വിഷയത്തിൽ ഷാഫി തുവ്വൂരും ‘രക്ഷിതാക്കളിലെ അമിത ആത്മവിശ്വാസം’ എന്ന വിഷയത്തിൽ മൈമൂന അബ്ബാസും സംസാരിച്ചു. സൗദി നാഷനൽ കമ്മിറ്റി അംഗങ്ങളായ ഉസ്മാനലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, റിയാദ് ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ, മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, നാസർ മാങ്കാവ്, ഷൗക്കത്ത് കടമ്പോട്ട്, ഷാഫി ചിറ്റത്തുപാറ, യാംബു കെ.എം.സി.സി ചെയർമാൻ സിറാജ് മുസ്ലിയാരകത്ത് എന്നിവർ സംസാരിച്ചു. ഇസ്മാഈൽ പടിക്കൽ, ഇസ്മാഇൗൽ താനൂർ, ബാബു മഞ്ചേരി, ഇസ്ഹാഖ് താനൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ കൺവീനർ ഷറഫു പുളിക്കൽ സ്വാഗതവും ട്രഷറർ റഫീഖ് ചെറുമുക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.