ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘പ്രതിഷേധ ജ്വാല’യിൽനിന്ന്
ജിദ്ദ: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ അരുംകൊല ചെയ്ത ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലകമ്മിറ്റി പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഷിബു കാളികാവ് അധ്യക്ഷത വഹിച്ചു. കൊല്ലപ്പെട്ടവരുടെ പ്രതീകാത്മക ഭൗതിക ശരീരത്തിൽ രക്തപുഷ്പാർച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്.
ഒ.ഐ.സി.സി ഗ്ലോബൽ അംഗം സി.എം. അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്താൻ വേണ്ടിയും നടത്തുന്ന ഇത്തരം ക്രൂരമായ നടപടികൾ ചെറുക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി കാശ്മീരിൽ പ്രശ്നബാധിത മേഖലയും പരിക്കുപറ്റിയവരെയും സന്ദർശിച്ചു. സർക്കാറിന് സർവവിധ പിന്തുണയും പ്രഖ്യാപിച്ചു. അപ്പോഴും സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെ, ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് അഞ്ചാലൻ, റീജനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലി, റീജനൽ കമ്മിറ്റി സെക്രട്ടറിമാരായ ആസാദ് പോരൂർ, ഉമർ മങ്കട, ആലി ബാപ്പു, കണ്ണൂർ ജില്ല പ്രസിഡന്റ് റഫീഖ് മൂസ, മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി കുഞ്ഞാൻ പൂക്കാട്ടിൽ, മലപ്പുറം ജില്ല സെക്രട്ടറിമാരായ എം.ടി. ഗഫൂർ, ഗഫൂർ വണ്ടൂർ, വെൽഫയർ കൺവീനർ സി.പി. മുജീബ് നാണി കാളികാവ്, നിർവാഹക സമിതി അംഗം ഉസ്മാൻ കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.
മലപ്പുറം ജില്ല സെക്രട്ടറി ഇ.പി. മുഹമ്മദലി ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമീർ പാണ്ടിക്കാട്, ഉസ്മാൻ മേലാറ്റൂർ, അനസ് തുവ്വൂർ, പി.കെ. നാദിർഷ, സാജു റിയാസ്, ഷൗക്കത്ത് പുഴക്കാട്ടിരി, ഷംസു മേലാറ്റൂർ, സമീർ കാളികാവ് എന്നിവർ നേതൃത്വം നൽകി. യു.എം. ഹുസൈൻ മലപ്പുറം സ്വാഗതവും ട്രഷറർ വി.പി. ഫൈസൽ നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.