മില്ലേനിയല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഓഫ് ദ ഇയര്‍ പുരസ്കാരം ജി.ജെ.ഇ.പി.സി ഇന്ത്യ ചെയര്മാന് കോളിന്
ഷായില്‍ നിന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന്
കെ.പി. അബ്ദുൽ സലാം ഏറ്റുവാങ്ങുന്നു
ദുബൈ: 1980കളുടെ തുടക്കത്തിലും 90കളുടെ അവസാനത്തിലുമായി ജനിച്ചവരെ ലക്ഷ്യമിട്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവതരിപ്പിച്ച 'സോൾ' ജ്വല്ലറി ശേഖരത്തിന് റീട്ടെയില്‍ ജ്വല്ലര്‍ വേള്‍ഡ് മിഡില്‍ ഈസ്റ്റ് ഫോറത്തിെൻറ മില്ലേനിയല്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട് ജ്വല്ലറി ഓഫ് ദ ഇയര്‍ പുരസ്കാരം.
ആധുനിക സ്ത്രീകളുടെ അഭിരുചിക്കനുസൃതമായി രൂപകല്പന ചെയ്ത ഫാഷനും ട്രെന്‍ഡിയുമായ ജ്വല്ലറി ഡിസൈനുകളുടെ മനോഹരമായ ശ്രേണിയാണ് 'സോള്‍'. സ്വര്‍ണത്തിലും വജ്രത്തിലും സമകാലികവും അതുല്യവും ലളിതവുമായ ഡിസൈനുകള്‍ ഉള്‍ക്കൊള്ളുന്ന 'സോള്‍' മില്ലേനിയല്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ദൈനംദിന വസ്ത്രധാരണത്തിന് അനുയോജ്യമാണ്.
യു.എ.ഇയിൽ 450 ദിര്‍ഹം മുതൽ വിലയില്‍ ലഭ്യമാകുന്ന ഈ ശേഖരം മികവാര്‍ന്ന രൂപകല്‍പനകൊണ്ടും എളുപ്പത്തില്‍ അണിയാനുള്ള സൗകര്യംകൊണ്ടും ശ്രദ്ധേയമാണ്. ദുബൈയില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, ജി.ജെ.ഇ.പി.സി ഇന്ത്യ ചെയര്മാന് കോളിന് ഷായില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. മില്ലേനിയല്‍ ഉപഭോക്താക്കളുടെ വ്യത്യസ്തമായ അഭിരുചികളെ പരിഗണിച്ചാണ് 'സോള്‍ - ലൈഫ് സ്റ്റൈല്‍ ജ്വല്ലറി' ശേഖരം അവതരിപ്പിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഓഫിസുകളിലും മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും ഉൾപ്പെടെ ദിവസേനയുള്ള വ്യത്യസ്ത അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ആഭരണങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
സോള്‍ ലൈഫ്സ്റ്റൈല്‍ ജ്വല്ലറി ശേഖരം 18K സ്വര്‍ണത്തിലും വജ്രത്തിലും ലഭ്യമാണ്. ഭൂരിഭാഗം ഡിസൈനുകളും റോസ് ഗോള്‍ഡിലോ യെല്ലോ ഗോള്‍ഡിലോ സെമി പ്രഷ്യസ് സ്റ്റോണോടോ കൂടിയതാണ്. നെക്ലെയ്സ്, വള, ബ്രേസ്ലെറ്റ്, മോതിരം, കമ്മൽ, പെന്‍ഡൻറുകള്‍ എന്നിവയിലുടനീളം വിപുലമായ ഡിസൈനുകളുള്ള സോള്‍ ലൈഫ്സ്റ്റൈല്‍ ജ്വല്ലറി ശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ െതരഞ്ഞെടുത്ത ഷോറൂമുകളില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.