മലബാർ ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ ടി. സിദ്ദീഖ് എം.എൽ.എക്ക് നിവേദനം
നൽകിയപ്പോൾ
റിയാദ്: കോഴിക്കോട് ഏർപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രവാസിയാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ച് തയാറാക്കിയ നിവേദനം മലബാർ ഡെവലപ്മെന്റ് ഫോറം റിയാദ് ചാപ്റ്റർ വയനാട് എം.എൽ.എ സിദ്ദീഖിന് നൽകി. ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ജനറൽ സെക്രട്ടറി ഒമർ ഷെറീഫ്, രക്ഷാധികാരി അസ്ലം പാലത്ത്, മെംബർമാരായ അൽതാഫ്, നവാസ്, സിദ്ദിഖ്, അഷ്റഫ് എന്നിവർ നിവേദകസംഘത്തിലുണ്ടായിരുന്നു.
ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
വിഷയങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഉത്തരവാദപ്പെട്ടവരോട് ശ്രദ്ധയിൽപ്പെടുത്തി വേണ്ട പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.