ചേരി വികസനത്തിന് നിശ്ചയിച്ച പ്രദേശം 

മക്ക നഗരവികസനം: കിദ്വയിൽ കെട്ടിടം പൊളി തുടങ്ങി

മക്ക: മക്ക നഗരവികസനത്തിനായി മിസ്ഫല ഡിസ്ട്രിക്ടിലെ കിദ്വയിൽ കെട്ടിടം പൊളിക്കലും നീക്കം ചെയ്യലും ആരംഭിച്ചു. നഗരത്തിലെ ചേരികളുടെ വികസനത്തിന്റെ പുതിയ ഘട്ടമാണ് ഇതോടെ ആരംഭിച്ചിരിക്കുന്നത്. നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതി.

ചേരിനിവാസികളുടെ ജീവിതനിലവാരവും അവർക്ക് നൽകുന്ന ആരോഗ്യ-സാമൂഹിക സേവനങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. നിയമലംഘനങ്ങളില്ലാത്ത ആധുനിക നഗരമായി മക്കയെ മാറ്റുക എന്നതാണ് പ്രധാന ഉദ്ദേശ്യം. കിദ്വ ഏരിയയിലെ കെട്ടിടങ്ങൾ ഘട്ടംഘട്ടമായി പൊളിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ശനിയാഴ്ച തുടങ്ങിയതായി ചേരിവികസന പദ്ധതി വക്താവ് ഡോ. അംജദ് അൽമഗ്രിബി പറഞ്ഞു. 6,86,000 ചതുരശ്ര മീറ്റർ വിസ്തീർണം സ്ഥലത്തെ കെട്ടിടങ്ങൾ പൊളിക്കുന്നതിലുൾപ്പെടും.

മക്കയിലെ ചേരികളുടെ അവസ്ഥ പരിഹരിക്കുന്നതിനായി മന്ത്രിതല സമിതി കണ്ടെത്തിയ മുൻഗണന വികസനസ്ഥലങ്ങളിലൊന്നാണ് കിദ്‌വ. മക്ക, മശാഇർ റോയൽ കമീഷൻ നേരത്തെ സ്ഥലങ്ങളും നഗരവും സർവേ ചെയ്യാൻ തുടങ്ങിയിരുന്നുവെന്നും ഡോ. അൽമഗ്രിബി പറഞ്ഞു. മക്കയിൽ 100 ചേരികളുണ്ടെന്ന് ചേരിവികസന സമിതി വ്യക്തമാക്കി. ഈ പ്രദേശങ്ങളെ സമഗ്രമോ ഭാഗികമോ ആയി വികസിപ്പിക്കും. മികച്ചതാക്കാൻ വേണ്ട പദ്ധതികൾ നടപ്പാക്കും. കിദ്വയിലെ താമസക്കാർക്ക് പകരം താമസസൗകര്യങ്ങൾ നൽകും. മുഴുവൻ താമസക്കാർക്കും സാമൂഹിക സഹായങ്ങൾ നൽകുമെന്നും സമിതി അധികൃതർ പറഞ്ഞു. 

Tags:    
News Summary - Makkah Urban Development: Building demolition started in Kidwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.