ജിദ്ദ: മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദ്ർ ബിൻ സുൽത്താൻ ജിദ്ദ മക്ക എക്സ്പ്രസ് റോഡിലെ ശുമൈസി ചെക്ക് പോയൻറ് സന്ദർശിച്ചു. മക്കയിലേക്ക് വാഹനങ്ങളിൽ വരുന്നവർക്ക് ഒരുക്കിയ സൗകര്യങ്ങൾ പരിശോധിക്കുന്നതിെൻറ ഭാഗമായാണ് സന്ദർശനം. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി സ്ഥലത്ത് ഒരുക്കിയ സംവിധാനങ്ങൾ ഡെപ്യൂട്ടി ഗവർണർക്ക് അധികൃതർ വിശദീകരിച്ചു. മക്കക്കടുത്ത ചെക്ക്പോയൻറുകളിൽ ഏറ്റവും തിരക്കേറിയതാണ് ശുമൈസിയിലേത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. മക്കയിലേക്ക് എത്തുന്ന ഭാഗത്ത് ഏഴു ട്രാക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഹജ്ജ് സീസണായതോടെ വിവിധ ഷിഫ്റ്റുകളിലായി പാസ്പോർട്ട് വകുപ്പിന് കീഴിൽ വനിതകളടക്കം കൂടുതൽ ജോലിക്കാരെ പരിശോധനക്കായി നിയോഗിച്ചിട്ടുണ്ട്. വ്യാജ അനുമതിപത്രങ്ങൾ കണ്ടെത്തുന്നതിനുള്ള നൂതന സംവിധാനങ്ങളും കേന്ദ്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.