മൈമൂന അബ്ബാസ്

റിയാദ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലായി മൈമൂന അബ്ബാസ് ചുമതലയേറ്റു

റി​യാ​ദ്: റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​െൻറ പ്രി​ൻ​സി​പ്പ​ലാ​യി മൈ​മൂ​ന അ​ബ്ബാ​സി​നെ നി​യ​മി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന മീ​ര റ​ഹ്മാ​ൻ വി​ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ല​വി​ൽ വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മൈ​മൂ​ന അ​ബ്ബാ​സി​ന് പു​തി​യ ചു​മ​ത​ല കൈ​മാ​റി​യ​ത്.

ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റി​യാ​ദി​ലെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് മൈ​മൂ​ന അ​ബ്ബാ​സ്. അ​ധ്യാ​പ​ന രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് രാ​ഷ്​​ട്ര​പ​തി​യു​ടെ ‘ഹി​മാ​ക്ഷ​ര’ പു​ര​സ്കാ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ദ​ര​ങ്ങ​ൾ ഇ​വ​ർ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​ഠ​ന-​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നൊ​പ്പം, സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ഏ​കോ​പി​പ്പി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ലും ഇ​വ​ർ മി​ക​വ് പു​ല​ർ​ത്തു​ന്നു. അ​ച്ച​ട​ക്ക​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ന്മാ​രാ​യി വ​ള​ർ​ത്തു​ന്ന​തി​നും മൈ​മൂ​ന അ​ബ്ബാ​സ് ന​ൽ​കി വ​രു​ന്ന നേ​തൃ​ത്വം പ്ര​ശം​സ​നീ​യ​മാ​ണ്.

അ​ധ്യാ​പ​ന​ത്തി​ന് പു​റ​മെ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നി​ട​യി​ൽ ജ​ന​സ​മ്മ​തി​യു​ള്ള വ്യ​ക്തി​ത്വ​മാ​ണ് മൈ​മൂ​ന​യു​ടേ​ത്. പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഇ​വ​ർ, പ്ര​ത്യേ​കി​ച്ച് വ​നി​ത​ക​ളു​ടെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ശാ​ക്തീ​ക​ര​ണ​ത്തി​ന് മു​ൻ​കൈ എ​ടു​ക്കു​ന്നു. മി​ക​ച്ച പ്ര​ഭാ​ഷ​ക​യും കൗ​ൺ​സി​ല​റു​മാ​യ ഇ​വ​ർ പ്ര​വാ​സ ലോ​ക​ത്തെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്.​ റി​യാ​ദി​ലെ അ​റി​യ​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ വി.​കെ.​കെ. അ​ബ്ബാ​സാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ളാ​യ ഫ​ർ​ഹാ​ൻ അ​ബ്ബാ​സ്, അ​ഫ്നാ​ൻ അ​ബ്ബാ​സ് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.

Tags:    
News Summary - Maimuna Abbas takes charge as Principal of Riyadh Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.