മാഡ്രിഡ് സോക്കർ ക്വാർട്ടർ ഫൈനലിൽ

ദമ്മാം: മാഡ്രിഡ് എഫ്​.സിയും ഡിഫയും ചേർന്ന്​ സംഘടിപ്പിക്കുന്ന ‘മാഡ്രിഡ് സോക്കർ 2018’ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക് ക്​ തുടക്കമായി. സുഡാൾ ബദർ എഫ്​.സിയെ പരാജയപ്പെടുത്തിയ മാഡ്രിഡ് എഫ്​.സിയും എഫ്​.സി.ഡി തെക്കേപ്പുറത്തിനെ അടിയറവ് പറയിച്ച ഖാലിദിയ സ്പോർട്സ് ക്ലബ്ബും റോയൽ ബദർ എഫ്​.സിയെ തോൽപിച്ച ദമാം സോക്കർ എഫ്​.സിയുമാണ്​ ഒടുവിൽ ക്വാർട്ടറിൽ എത്തിയത്​.
ഇൗ മത്സരങ്ങളിൽ മാഡ്രിഡി​​​െൻറ അബു, ഖാലിദിയയുടെ സൽമാൻ ഷാ, ദമ്മാം സോക്കർ ഗോൾകീപ്പർ സഫീർ എന്നിവർ കളിയിലെ താരങ്ങളായി. ദീമ ഖത്തീഫ് എഫ്​.സി, യൂത്ത് ക്ലബ് ഖോബാർ, ഇ.എം.എഫ് റാക്ക, സ്പോർട്ടിഗ് ഖാലിദീയ, ജോളീവുഡ് എം.യു.എഫ്​.സി എന്നീ ടീമുകൾ നേരത്തെ തന്നെ ക്വാർട്ടറി​ലെത്തിയിരുന്നു. ക്വാർട്ടർ മത്സരങ്ങൾ സൈഹാത്ത്‌‌ സ്​റ്റേഡിയത്തിലാണ്​ നടക്കുന്നത്​.

Tags:    
News Summary - madrid soccer final-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.