മദീന: മദീന ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ രൂപവത്കരിച്ചു. 12 ക്ലബുകളെ പെങ്കടുപ്പിച്ച് ലീഗ് അടിസ്ഥാനത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാനും കളിക്കാർക്ക് സഹായങ്ങൾ നൽകാനും വേണ്ടിയാണ് അസോസിയേഷന് രൂപം നൽകിയത് എന്ന് ഭാരവാഹികൾ അറിയിച്ചു.
ജനറൽബോഡി യോഗത്തിൽ ഹിഫ്‌സു റഹ്മാൻ അധ്യക്ഷത വഹിച്ചു. യിൽ ബാസിൽ അലി ഉദ്്ഘാടനം ചെയ്തു. കബീർ എ.പി വല്ലപ്പുഴ പദ്ധതി വിശദീകരിച്ചു. ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി മുജീബ് ഉപ്പട നിർവഹിച്ചു. ചടങ്ങിൽ ആഷിക് പൊന്നാനി സ്വാഗതവും ബാവ കാവുങ്ങൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അബ്്ദുൽ ഹക്ക് റിട്ടേണിംഗ് ഓഫീസറും സജി ലബ്ബ നിരീക്ഷകനുമായി. മദീനയിൽ വിവിധ സാംസ്കാരിക സാമൂഹിക മേഖലയിൽ കാരുണ്യ പ്രവർത്തനം നടത്തിവരുന്ന ശരീഫ് പണ്ഡിറ്റ് , ഷാജഹാൻ തിരുവമ്പാടി, നിഷാദ് കൊല്ലം, അഷ്‌റഫ് ചൊക്ലി, ഹുസൈൻ ചോലക്കുഴി എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി. മുൻകാല താരങ്ങളായ മുജീബ് ചെനാത്ത്, ഹിഫ്‌സു റഹ്മാൻ, ഉമ്മർ ബഡ്ജറ്റ്, ഒമർ ശരീഫ് എന്നിവരെ ആദരിച്ചു. എം.ഐ.എഫ്.എയുടെ രൂപവത്കരണത്തിന് പ്രവർത്തിച്ച കബീർ എ.പി വല്ലപ്പുഴക്കും, എം.ഐ.എഫ്.എ ലോഗോ നിർമിച്ച ഫാഇസ് കിഴക്കേതിലിനും ഉപഹാരം നൽകി. മീഡിയ ഫോറം അംഗങ്ങളായ സജി ലബ്ബ, നിസാർ കൊടിയത്തൂര് എന്നിവർക്കും ഉപഹാരങ്ങൾ നൽകി.
കമ്മിറ്റി ഭാരവാഹികളായി ഹിഫ്‌സു റഹ്മാൻ (പ്രസി.) , കബീർ എ.പി വല്ലപ്പുഴ (ജ. സെക്ര.) , അജ്മൽ മൂഴിക്കൽ (ട്രഷ.), അമീർ, മനാഫ്, റഫീഖ്, മൂസ, ഫിറോസ് ബാബു (വൈസ് പ്രസി.) ജാഫർ, സുഹൈൽ, സാഫിർ, നിഷാദ്, ഷമീർ എം (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. ഷാനവാസ് (ടെക്നിക്കൽ കമ്മിറ്റി ചെയ.), ഫാഇസ് കിഴക്കേതിൽ, ഫൈസൽ, ശിഹാബ്, അൻവർഷാ, ഇബ്രാഹീം, റമീസ് (വൈസ്.ചെയ.) ശാഹുൽ ബാവ കാവുങ്ങൽ (കൺ.) ഷാഫി, അജ്മൽ, അസീസ് പട്ടാമ്പി, ഹാരിസ് (ജോ.കൺ.).
രക്ഷാധികാരികൾ: അബ്്ദുൽ ഹക്ക്, നിസാർ കരുനാഗപ്പള്ളി, നിഷാദ് അസീസ് കൊല്ലം,അഷ്‌റഫ് ചൊക്ലി, ഉമർ ശരീഫ് കോഴിക്കോട്, സലിം രാമപുരം, ഹംസ മണ്ണാർക്കാട്, അബ്്ദുൽ ജലീൽ, മുഹമ്മദ് ഹനീഫ എന്നിവരെയും തെരഞ്ഞെടുത്തു. അജ്മൽ മൂഴിക്കൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.