മക്കയില്‍ കുന്നിടിക്കുന്നത് പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്ന് പഠനം

ജിദ്ദ: മക്കയിലെ മലകളില്‍ പാറ പൊട്ടിക്കുന്നതും കുന്നുകള്‍ നിരത്തുന്നതും പാരിസ്ഥിക ആഘാതത്തിന്  കാരണമാവുമെന്ന് ഹജ്ജ്, ഉംറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം. 
പുണ്യ നഗരിയായ മക്കയില്‍ വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയും വികസന പ്രവര്‍ത്തനങ്ങളും കാരണം നിരവധി കുന്നുകളാണ് ഇടിച്ചു നിരത്തുന്നത്. ഇത് പാരിസ്ഥിതികവും മറ്റുമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് പ്രാദേശിക മാധ്യമം ‘ഉക്കാദ്’പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. മക്കയിലെ തന്നെ ഉമ്മുല്‍ഖുറ യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രമാണ് ഹജ്ജ്, ഉംറ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട.് 
അതിവേഗം വളരുന്ന മക്കയിലെ ജനവാസ കേന്ദ്രത്തിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മലകളടക്കമുള്ള പ്രദേശങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടിവരും. ഇതിനായി കുന്നുകളും പാറകളും ഇടിച്ചുനിരത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇത് പാരിസ്ഥിതക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ഗവേഷണ കേന്ദ്രം പാരിസ്ഥിതിക, ആരോഗ്യവിഭാഗം അധ്യക്ഷന്‍ ഡോ. തുര്‍ക്കി ഹബീബുല്ല പറഞ്ഞു. 
ഇത്തരം പ്രത്യാഘാതങ്ങള്‍ ചിലപ്പോള്‍ ഹ്രസ്വകാലത്തിനുള്ളില്‍ നേരിട്ടോ അല്ലാതെയോ അനുഭവപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. മലകളിലെ പാറകള്‍ ഇടിച്ചുനിരത്തുന്നതിലൂടെ അതിനോട് ചേര്‍ന്നുകിടക്കുന്ന കുന്നുകളും ഇടിഞ്ഞുവീഴാനുള്ള സാധ്യതയാണ് ഏറ്റവും വലിയ ഭിഷണിയെന്ന്് അദ്ദേഹം പറഞ്ഞു. 
ഇങ്ങനെ സംഭവിക്കുന്നത് അടുത്തുള്ള കെട്ടിടങ്ങള്‍ക്കും മനുഷ്യ ജീവനും ഭീഷണിയാകും. അതോടൊപ്പം മലയിടിക്കുന്നതിന് സ്ഫോടന വസ്തുക്കളും മറ്റു യന്ത്ര സാമഗ്രികളും ഉപയോഗിക്കുന്നതും പരിസ്ഥിതി നാശത്തിന് കാരണമാകുന്നുണ്ട്. മലകള്‍ ഇടിച്ചു നിരത്തി ഭൂമി നിരപ്പാക്കുന്നത് ഉപരിതല നീരൊഴുക്കിന്‍െറ ദിശയില്‍ കാതലായ മാറ്റമുണ്ടാകാന്‍ കാരണമാകും. 
ഇത് പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയായി മാറുകയും അന്തരീക്ഷത്തില്‍ മാറ്റമുണ്ടാക്കുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുന്നിടിക്കുന്ന അവശിഷ്ടങ്ങള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തള്ളുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകും. മലകളും പാറകളും പൂര്‍ണ്ണമായോ ഭാഗികമായോ നീക്കംചെയ്യപ്പെടുന്നതും പ്രദേശത്തേക്ക് യോജിച്ചതല്ലാത്ത വന്‍യന്ത്ര സാമഗ്രികള്‍ ഉപയോഗിക്കുന്നതും പാരിസ്ഥിക സന്തുലനം നഷ്ടപ്പെടുത്തുമെന്നും ചരിത്ര ശേഷിപ്പുകള്‍ തുടച്ചുനീക്കപ്പെടാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

Tags:    
News Summary - Maca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.