സൗദിയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് പ്രശസ്ത സിനിമാതാരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ലോകരുചികളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘വേൾഡ് ഫുഡ് ഫെസ്റ്റി’ന് ആവേശകരമായ തുടക്കം. റിയാദ് മുറബ്ബയിലെ അവന്യൂ മാളിൽ നടന്ന വർണാഭമായ ചടങ്ങിൽ പ്രശസ്ത സിനിമാതാരം ധ്യാൻ ശ്രീനിവാസനാണ് ഫെസ്റ്റിെൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
ഫുഡ് ഫെസ്റ്റി തീമിൽ പ്രത്യേകം തയ്യാറാക്കിയ 40 മീറ്റർ നീളമുള്ള ഭീമൻ കേക്ക് മുറിച്ചായിരുന്നു ഉദ്ഘാടനം. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ്, ചെണ്ടമേളം, സാംസ്കാരിക നൃത്ത പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രദർശന കേന്ദ്രങ്ങളും ലൈവ് സാംപ്ലിങ് കൗണ്ടറുകളും സന്ദർശിച്ച ധ്യാൻ ശ്രീനിവാസൻ, ഫെസ്റ്റിെൻറ ഭാഗമായി നടന്ന ബിരിയാണി ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു.
മെയ് അഞ്ച് വരെ നീണ്ടുനിൽക്കുന്ന ഈ ഭക്ഷ്യമേളയിൽ വൈവിധ്യമാർന്നതും ട്രെൻഡിങ്ങുമായ വിഭവങ്ങളും പാചകരംഗത്തെ പുത്തൻ മാറ്റങ്ങളും സന്ദർശകർക്ക് പരിചയപ്പെടാം. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ലഭ്യമാകുന്ന ഈ ഫെസ്റ്റിൽ ഓരോ രണ്ട് ദിവസം കൂടുമ്പോഴും വ്യത്യസ്ത രാജ്യങ്ങളുടെ ഭക്ഷണസംസ്കാരമാണ് അവതരിപ്പിക്കുന്നത്.
ടേസ്റ്റ് ഓഫ് സൗദി, ടേസ്റ്റ് ഓഫ് ഇന്ത്യ, ടേസ്റ്റ് ഓഫ് അറേബ്യ, ടേസ്റ്റ് ഓഫ് ഏഷ്യ, ടേസ്റ്റ് ഓഫ് ഇറ്റലി, ടേസ്റ്റ് ഓഫ് കോണ്ടിനെൻറൽ, ഹെൽത്തി ബൈറ്റ്സ് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായാണ് രുചിക്കൂട്ടുകൾ ഒരുക്കിയിരിക്കുന്നത്.
അഞ്ച് റിയാൽ നിരക്കിലുള്ള ബിരിയാണി മുതൽ ആകർഷകമായ ടെക് ഡീലുകൾ വരെ ഫെസ്റ്റിെൻറ ഭാഗമായി ഉപഭോക്താക്കളെ കാത്തിരിക്കുന്നു. പാചക മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ആകെ 10,000 റിയാൽ വരെ വിലമതിക്കുന്ന സമ്മാനങ്ങളാണ് നൽകുന്നത്. മേളയിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ‘ലുലു മിനിട്സ്’ ഓൺലൈൻ ഡെലിവറി വഴി മികച്ച ഓഫറുകളോടെ വിഭവങ്ങൾ സ്വന്തമാക്കാം. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികളും കലാസന്ധ്യകളും ഫെസ്റ്റിെൻറ ഭാഗമായി ലുലു ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.