ലുലു ഹൈപർമാർക്കറ്റുകൾ അടച്ചെന്ന പ്രചാരണം വ്യാജം: ലുലു ഗ്രൂപ്പ്​

റിയാദ്: സൗദിയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകള്‍ അടച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകൾ അടിസ് ഥാന രഹിതമാണെന്ന്​ ലുലു ഗ്രൂപ് അധികൃതർ അറിയിച്ചു. ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ എല്ലാ ബ്രാഞ ്ചുകളും അടക്കുന്നു എന്ന തരത്തിലാണ് വാര്‍ത്ത പ്രചരിച്ചത്. അൽഅഹ്​സയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് അണുമുക്തമാക്ക ുന്ന പ്രക്രിയയുടെ ഭാഗമായി രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ടെന ്നും ലുലു ഗ്രൂപ് അറിയിച്ചു.

ഇതിന് പിന്നാലെയാണ് ഒരു ഇൗമെയില്‍ സന്ദേശത്തി​​​​​െൻറ പകർപ്പ്​ സഹിതം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ എല്ലാ ബ്രാഞ്ചുകളും അടക്കുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണം. സൗദിയില്‍‌ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഏറ്റവും തുടക്കത്തില്‍ തന്നെ ആരോഗ്യ മന്ത്രാലയത്തി​​​​​െൻറ മാർഗനിദേശകപ്രകാരം കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചാണ് ലുലു ഗ്രൂപ്പി​​​​​െൻറ എല്ലാ മാളുകളും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്കും ഹൈപര്‍മാര്‍ക്കറ്റുകളിൽ എത്തുന്നവര്‍ക്കും ആരോഗ്യ മന്ത്രാലയത്തി​​​​​െൻറ ചട്ടമനുസരിച്ചുള്ള മുൻകരുതൽ ഉപാധികൾ ലുലുവില്‍ നല്‍കുന്നുണ്ട്.

സമൂഹ അകലം സ്ഥാപനത്തില്‍ പാലിക്കുന്നുണ്ട്. ഉപഭോക്താവി​​​​​െൻറ കൈകൾ അണുമുക്ത ലായനി ​െകാണ്ട്​ ശുചിയാക്കി ഗ്ലൗസ് ധരിപ്പിച്ചാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. മന്ത്രാലയത്തി​​​​െൻറ ചട്ടപ്രകാരം ട്രോളികളും സ്ഥാപനങ്ങളും കൃത്യമായ ഇടവേളകളില്‍ അണുമുക്തമാക്കുന്നുണ്ട്​. ഇതും തുടക്കം മുതല്‍ സ്ഥാപനം പാലിക്കുന്നുണ്ട്.

ഇതിന് പുറമെ ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവരെ പരിശോധനക്കും ക്വാറൻറീനും വിധേയമാക്കും. വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ലുലു ഗ്രൂപ്പ് അഭ്യര്‍ഥിച്ചു. മാളുകളിലെത്തുന്നവരുടെ തിരക്ക് കുറക്കുന്നതിനും ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചും തുടക്കം മുതല്‍ ഓണ്‍ലൈന്‍ ഡെലിവറി സംവിധാനവും ലുലു ഗ്രൂപ്പ് തുടങ്ങിയിരുന്നു.

Tags:    
News Summary - Lulu hypermarket saudi -saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.