റിയാദ്: ലുലു ഹൈപർ മാർക്കറ്റ് സൗദി അേറബ്യയിൽ പ്രവർത്തനം ആരംഭിച്ചതിെൻറ 10ാം വാർഷി കം പ്രമാണിച്ച് ഉപഭോക്താക്കൾക്ക് വമ്പൻ സമ്മാനപദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യ ാപിച്ചു. ‘ലുലു സൂപർ ഫെസ്റ്റ് 2019’ എന്ന പേരിൽ സൗദി അറേബ്യയിലെ മുഴുവൻ ശാഖകളിലും 10 ലക്ഷം റിയാലിെൻറ സമ്മാനപദ്ധതിയാണ് ആരംഭിച്ചത്. ഇൗ മാസം 24 മുതൽ ഡിസംബർ ഏഴു വരെയാണ് ഒാഫറുകളും സമ്മാനങ്ങളും.
സ്വർണനാണയങ്ങൾ, െഎഫോൺ, പ്ലേസ്റ്റേഷൻ, ഷോപ്പിങ് വൗച്ചറുകൾ തുടങ്ങി മൊത്തം അഞ്ചുലക്ഷം റിയാൽ വിലമതിക്കുന്ന വിവിധ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള നിരവധി അവസരങ്ങളും ലുലു ഒൗട്ട്ലെറ്റുകളിൽ ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്. പ്രത്യേക ഉൽപന്നങ്ങളുടെ യഥാർഥ വില ഉൗഹിച്ച് പറഞ്ഞ് സമ്മാനം നേടാനുള്ള ‘ഗസ് ആൻഡ് വിൻ’ തത്സമയ മത്സരങ്ങളും ഉപഭോക്താക്കളെ ശാഖകളിൽ കാത്തിരിക്കുന്നു.
ലോകോത്തര നിലവാരത്തിലുള്ള ഉൽപന്നങ്ങളുടെ വൈവിധ്യവും വൈപുല്യവും കൊണ്ട് മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന ദശവാർഷികാഘോഷമായ ‘ലുലു സൂപർ ഫെസ്റ്റി’ലൂടെ ഉപഭോക്താക്കൾക്ക് വിസ്മയകരമായ ആനുകൂല്യങ്ങളും സമ്മാനങ്ങളും നേടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടർ പി.കെ. ഷഹീം മുഹമ്മദ് വാർത്തക്കുറിപ്പിൽ പറഞ്ഞു. 182 ശാഖകളുമായി ലോകത്ത് പടർന്നുപന്തലിച്ച ലുലു എവിടെയുമുള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലക്ക് മികവുറ്റ ഉൽപന്നങ്ങൾ ആഗോളതലത്തിൽ എത്തിക്കാനുള്ള ദൗത്യം തുടരുകയാണെന്നും ആ ജൈത്രയാത്രയിൽ സൗദി അറേബ്യയിൽ 10 വർഷം പിന്നിടുകയാണെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.