ജിദ്ദ: സൗദി അറേബ്യ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് റീെട്ടയിൽ മേഖലയിലെ പ്രമുഖരായ ലുലു ഗ്രൂപ്പിെൻ റ പിന്തുണ. വൈറസ് വ്യാപനം തടയാൻ മക്ക മേഖലയിൽ തുടരുന്ന പ്രവർത്തനങ്ങൾക്കാണ് ലുലു ഗ്രൂപ്പ് 10 ലക്ഷം റിയാൽ സംഭാവന നൽകിയത്.
പ്രവർത്തനങ്ങളിൽ സഹകരിക്കാൻ വ്യക്തികളോടും സ്ഥാപനങ്ങളോടും മക്ക ഗവർണറേറ്റ് അഭ്യർഥിച്ചിരുന്നു. കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്കും ചെറുകിട ബിസിനസ് സംരംഭകർക്കും സഹായം നൽകാൻ ഗവർണർ അമീർ ഖാലിദ് അൽഫൈസൽ തുടങ്ങിയ ‘ബറഅൻ ബി മക്ക’ എന്ന കാമ്പയിനിലേക്കാണ് സഹായം തേടിയത്.
10 ലക്ഷം റിയാലിെൻറ സഹായം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫ് അലി പദ്ധതിക്ക് വേണ്ടി കൈമാറി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഭാവന നൽകുന്നത് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.