ലുഹ മാർട്ട് മെഗാ സെയിൽ സമ്മാന പദ്ധതിയിലെ വിജയികൾ
റിയാദ്: ബത്ഹ നഗര ഹൃദയത്തിലെ ജനപ്രിയ സൂപ്പർ മാർക്കറ്റായ ലുഹ മാർട്ട് റമദാൻ മാസത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ സെയിൽ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. റമദാനിൽ ലുഹ മാർട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ഉപഭോക്താക്കൾക്ക് നൽകിയ സമ്മാന കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.
സാമൂഹ്യ, സാംസ്കാരിക, മാധ്യമ , വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന നടുക്കെടുപ്പിൽ കൊല്ലം സ്വദേശി റിയാസ് റഷീദ് ഒന്നാം സമ്മാനത്തിന് അർഹനായി. കോട്ടയം സ്വദേശി നിതിൻ മാത്യൂസാണ് രണ്ടാം സമ്മാന ജേതാവ്. മൂന്നാം സമ്മാനത്തിനുള്ള നറുക്ക് വീണത് പാകിസ്ഥാൻ പൗരനായ സൈദുള്ളക്കാണ്.
സൗദി സംരംഭകരായ അബ്ദുള്ള ഐദ് അൽ ഖഹ്താനി, മുഹമ്മദ് സമ്രി, മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകം, വി.ജെ. നസറുദ്ധീൻ, ജലീൽ ആലപ്പുഴ, ഗൾഫ് മാധ്യമം മാർക്കിങ് എക്സികുട്ടീവ് മുനീർ എല്ലുവിള പൊതുപ്രവർത്തകരായ അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങി നിരവധി പേർ ചടങ്ങിന് സാക്ഷിയായി. പാരഗൺ റെസ്റ്റോറന്റിനും ലുഹ മാർട്ടിനും റിയാദിലെ പൊതുസമൂഹം നൽകുന്ന പിന്തുണ അവിസ്‌മരണീയമാണെന്നും മലയാളികൾ ഉൾപ്പടെയുള്ള പൊതുസമൂഹത്തോട് നന്ദി അറിയിക്കുന്നതായും ഗ്രൂപ്പ് ചെയർമാൻ ബഷീർ മുസ്ലിയാരകത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.