റിയാദ്: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചൊഴുക്കിെൻറ ഭീഷണി കനത്തുനിൽക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ‘ലോക കേരള സഭ’യെ പ്രവാസികൾ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാൽ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയുമായി ഉൗർധശ്വാസം വലിക്കുന്ന ഗൾഫ് പ്രവാസത്തിന് പ്രത്യേക ഉൗന്നൽ നൽകാതെ പൊതുവായ പ്രവാസത്തിെൻറ ചരിത്രവും ഭാവിയും വിശകലനം ചെയ്യുന്ന കേവല അകാദമിക് പരിപാടിയായി ‘സഭാ’ സമ്മേളനം മാറുമോ എന്ന ആശങ്കയാണിപ്പോൾ. ഇൗ വരുന്ന 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സഭയുടെ പ്രഥമ സമ്മേളനത്തിന് നിശ്ചയിച്ചിരിക്കുന്ന അജണ്ടകളും കരട് രേഖയും കേന്ദ്ര സർക്കാർ നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് സംഗമത്തെ പോലൊരു ആണ്ട് നേർച്ചയായി മാറുേമാ എന്ന സംശയമാണ് ജനിപ്പിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള പ്രവാസത്തിെൻറ ചരിത്രവും ഭാവിയും, കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇന്ന് എങ്ങനെ, എവിടെയെല്ലാം?, സ്ഥിതി വിവരക്കണക്കുകളുടെ പരിമിതികളും, പരിഹാരമാര്‍ഗങ്ങളും, ഇന്ത്യയുടെ പ്രവാസ നയത്തിലും പദ്ധതികളിലും വരുത്തേണ്ട മാറ്റങ്ങൾ, നോര്‍ക്ക വകുപ്പിെൻറ പ്രവര്‍ത്തനം, പ്രവാസത്തിലും, പ്രവാസത്തിനു മുമ്പും ശേഷവും പ്രവാസികള്‍ നേരിടുന്ന ചൂഷണം, പ്രവാസികളുടെ ക്ഷേമവും പുനരധിവാസവും, അകംകേരളവും പുറംകേരളവും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിെൻറ- സാധ്യതകളും, മാര്‍ഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുള്ള വിജ്ഞാന നൈപുണ്യ വിനിമയത്തിെൻറ- സാധ്യതകളും മാര്‍ഗങ്ങളും, അകംകേരളവും പുറംകേരളവും തമ്മിലുള്ള വിവിധ സാമ്പത്തിക വിനിമയം- സാധ്യതകളും മാര്‍ഗങ്ങളും എന്നീ അജണ്ടകളാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. ഇൗ വിഷയങ്ങളിൽ ചർച്ച നടത്തി അഭിപ്രായ സ്വരൂപണം നടത്തിയിട്ട് ഇനി ഏത് പ്രവാസത്തെ രക്ഷിക്കാനാണ് എന്ന ചോദ്യമാണ് ഇന്നോ നാളെയോ മടങ്ങാൻ നിൽക്കുന്ന സൗദിയിലെ പ്രവാസികളിൽ നിന്നുയരുന്നത്. സഭാരേഖ തന്നെ പറയുന്നത് ഏറ്റവും വലിയ രണ്ടാമത്തെ പ്രവാസി സമൂഹമാണ് സൗദി മലയാളികളെന്നാണ്.
2014ലെ മൈഗ്രേഷൻ സർവേ പ്രകാരം സൗദിയിലുള്ള മലയാളികളുടെ എണ്ണം 5.22 ലക്ഷമാണ്. അത്രയും വലിയ വിഭാഗം പൂർണമായും പ്രതിസന്ധിയിലായ ഇൗ ഘട്ടത്തിലും പ്രവാസത്തിൽ പിടിച്ചുനിറുത്താനോ തൊഴിൽ രഹിതരായി തിരിച്ചുവരുന്നവരെ അടിയന്തര പ്രാധാന്യത്തോടെ പുനരധിവസിപ്പിക്കാനോ വേണ്ട മാർഗങ്ങളെ കുറിച്ചാലോചിക്കാനുള്ള ഒരു സെഷനെങ്കിലും ഇൗ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പോലും അധികൃതരുടെ ആത്മാർഥത സംശയിക്കപ്പെടില്ലായിരുന്നെന്ന് പ്രവാസികൾ അഭിപ്രായപ്പെടുന്നു. എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിട്ടും കേരള സഭ അംഗങ്ങളുടെ കാര്യത്തിലും ജനസംഖ്യാനുപാതിക പ്രാതിനിധ്യം സൗദിക്ക് ലഭിച്ചില്ലെന്ന പരാതിയുണ്ട്. വെറും എട്ടുപേരെയാണ് സൗദിയിൽ നിന്ന് നാമനിർദേശം ചെയ്തിട്ടുള്ളത്.
അതാകെട്ട സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും മുസ്ലിം ലീഗിെൻറയും പോഷക സംഘടന നേതാക്കൾക്കിടയിൽ വീതം വെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ സാധാരണ തൊഴിലാളികൾക്കും സ്ത്രീകൾക്കും മുന്തിയ പരിഗണന നൽകണം എന്ന സഭയുടെ പ്രഖ്യാപിത നയം പോലും പാലിക്കപ്പെട്ടില്ല. അതുപോലെ സഭയുടെ മുന്നോടിയായി നടന്ന ആഗോള കേരളീയ മാധ്യമ സംഗമത്തിലും സൗദി തഴയപ്പെട്ടതോടെ സഭ സമ്മേളനത്തിെൻറയും സ്വഭാവം എന്തായിരിക്കും എന്നും വ്യക്തമായിരിക്കുകയാണ്. മുഴുവൻ സമയവും ഭാഗികവുമായി പ്രവർത്തിക്കുന്ന 150 ലേറെ മലയാളി മാധ്യമപ്രവർത്തകർ സൗദിയിലുണ്ട്. എന്നാൽ ഇവരെ ആരെയും മാധ്യമ സംഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഖത്തറും ഇതേ രീതിയിൽ തഴയപ്പെട്ടതായി പരാതി ഉയർന്നിട്ടുണ്ട്. മലയാളികളുടെ എണ്ണത്തിൽ സൗദിയെക്കാൾ വളരെ താഴെയാണ് ഖത്തർ. അതേസമയം വെറും തുച്ഛമായ മലയാളികളുള്ള അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പാർട്ട് ടൈം ജേർണലിസ്റ്റുകളെ വരെ വിമാന ടിക്കറ്റ് നൽകി സംഗമത്തിനെത്തിച്ചു എന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.