റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച മെ​യ് മാ​സ വാ​യ​ന

പ​രി​പാ​ടി​ക്ക്​ ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ തു​ട​ക്കം കു​റി​ക്കു​ന്നു

സാ​ഹി​ത്യ​വും ക​ല​യും മാ​റ്റ​ത്തി​െൻറ ഉ​പാ​ധി​ക​ൾ; ചി​ല്ല മേ​യ് മാ​സ വാ​യ​ന

റി​യാ​ദ്: സാ​ഹി​ത്യ​വും ക​ല​യും സ​മൂ​ഹ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നു​ള്ള ഉ​പാ​ധി​ക​ളാ​ണെ​ന്ന ഇ​ട​തു​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ക​ൾ മു​ൻ​നി​ർ​ത്തി റി​യാ​ദി​ലെ ചി​ല്ല സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച മേ​യ് മാ​സ വാ​യ​ന​യും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലും ശ്ര​ദ്ധേ​യ​മാ​യി.

പ്ര​ഫു​ൽ ബി​ദ്വാ​യ് ര​ചി​ച്ച ‘ദി ​ഫീ​നി​ക്സ് മൊ​മെൻറ്​: ച​ല​ഞ്ചെ​സ് കോ​ൺ​ഫ്ര​ൺ​റ്റി​ങ്​ ഇ​ന്ത്യ​ൻ ലെ​ഫ്റ്റ്’ എ​ന്ന കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. ഇ​ന്ത്യ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​െൻറ തി​രി​ച്ച​ടി​ക​ളും, നേ​ട്ട​ങ്ങ​ളും, ഭാ​വി അ​തി​ജീ​വ​ന സാ​ധ്യ​ത​ക​ളും പു​സ്ത​കം വി​മ​ർ​ശ​നാ​ത്മ​ക​മാ​യി വി​ല​യി​രു​ത്തു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വ​ർ​ഗ്ഗ​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പം ദ​ലി​ത്, ആ​ദി​വാ​സി, സ്ത്രീ, ​പ​രി​സ്ഥി​തി തു​ട​ങ്ങി​യ ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ കൂ​ടി ഏ​റ്റെ​ടു​ത്തു മാ​ത്ര​മേ ഇ​ട​തു​പ​ക്ഷ​ത്തി​ന് ഇ​നി മു​ന്നേ​റാ​ൻ സാ​ധി​ക്കൂ എ​ന്നും പു​സ്ത​കം വി​ശ​ദീ​ക​രി​ക്കു​ന്നു. കെ.​ആ​ർ. മീ​ര​യു​ടെ ‘ക​ലാ​ച്ചി’ എ​ന്ന നോ​വ​ലി​െൻറ വി​വി​ധ വാ​യ​നാ​ത​ല​ങ്ങ​ൾ വി​പി​ൻ കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു. ഉ​റ​ക്ക​ത്തെ ഒ​രു രാ​ഷ്​​ട്രീ​യ രൂ​പ​ക​മാ​ക്കി മാ​റ്റി​യ ഈ ​നോ​വ​ൽ, ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് മ​ത​വും രാ​ഷ്​​ട്രീ​യ​വും ക​ല​ർ​ന്ന് ദേ​ശീ​യ​ത​യും പൗ​ര​ത്വ​വും നി​ർ​ണ​യി​ക്കു​ന്ന അ​വ​സ്ഥ എ​ത്ര​ത്തോ​ളം ഭീ​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വി​വ​രി​ച്ചു.

ധീ​ര​വി​പ്ല​വ​കാ​രി ഭ​ഗ​ത് സി​ങ്​ ര​ചി​ച്ച ‘യു​വാ​ക്ക​ളാ​യ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ക​രോ​ട്’ എ​ന്ന കൃ​തി​യു​ടെ വാ​യ​ന​യാ​ണ് സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ പ​ങ്കു​വെ​ച്ച​ത്. ഒ​രു വി​പ്ല​വ പാ​ർ​ട്ടി​യു​ടെ ല​ക്ഷ്യ​ങ്ങ​ളും യു​വാ​ക്ക​ളു​ടെ രാ​ഷ്​​ട്രീ​യ​വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ പ്രാ​ധാ​ന്യ​വു​മാ​ണ് ഈ ​കൃ​തി ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

പു​സ്ത​കാ​വ​ത​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ന​ട​ന്ന സ​ജീ​വ​മാ​യ ച​ർ​ച്ച​യ്ക്ക് സീ​ബ കൂ​വോ​ട് തു​ട​ക്കം കു​റി​ച്ചു. കെ.​പി.​എം. സാ​ദി​ഖ്, ഷം​സു​ദ്ദീ​ൻ അ​സീ​സി​യ, ന​ജിം കൊ​ച്ചു​ക​ലു​ങ്ക്, സു​ബി​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ചി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ലാ​ൽ ച​ർ​ച്ച​ക​ൾ ഉ​പ​സം​ഹ​രി​ച്ചു സം​സാ​രി​ച്ചു.

Tags:    
News Summary - Literature and art are the tools of change; some reading for the month of May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.