ഭക്ഷ്യകിറ്റുകളുടെ രണ്ടാം ഘട്ട വിതരണ ചടങ്ങിൽ സി.പി.എം വൈത്തിരി ഏരിയ സെക്രട്ടറി യൂസുഫ് സംസാരിക്കുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദി ‘ഹൃദയപൂർവ്വം കേളി’ ലക്ഷം പൊതിച്ചോർ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റിവ് തരിയോട് യൂനിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷ്യകിറ്റുകളുടെ രണ്ടാംഘട്ട വിതരണം സി.പി.എം വൈത്തിരി ഏരിയ സെക്രട്ടറി യൂസഫ് നിർവഹിച്ചു.
പാലിയേറ്റിവ് ഓഫിസിൽ നടന്ന ചടങ്ങിൽ സി.പി.എം വൈത്തിരി ഏരിയ കമ്മിറ്റി അംഗം അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സി.പി.എം തരിയോട് ലോക്കൽ സെക്രട്ടറി വിനോദ് മാസ്റ്റർ, കമ്മിറ്റി അംഗം കെ.ടി. ബിജു, വാർഡ് മെംബർ ഉണ്ണി, പ്രവാസി സംഘം തരിയോട് യൂനിറ്റ് സെക്രട്ടറി കാസിം, കേളി അംഗങ്ങളായിരുന്ന അഷറഫ് മേപ്പാടി, പൗലോസ് എന്നിവർ സംസാരിച്ചു.
നിലവിൽ 45 കിടപ്പുരോഗികളാണ് പാലിയേറ്റിവിന്റെ സംരക്ഷണയിൽ ഉള്ളത്. ഇവർക്ക് അവശ്യസാധനങ്ങൾ അടങ്ങുന്ന ഭക്ഷ്യ കിറ്റുകളാണ് തുടർച്ചയായി രണ്ടാം തവണ കേളി നൽകുന്നത്. പാലിയേറ്റിവ് യൂനിറ്റ് കൺവീനർ മുസ്തഫ പറക്കാട് സ്വാഗതവും വൈസ് ചെയർമാൻ കെ. ഷിബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.